കെഎച്ച് 234; വർഷങ്ങൾക്ക് ശേഷം മണിരത്നവുമായൊന്നിക്കാൻ കമല്‍ ഹാസന്‍

 
ppp
ppp

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽഹാസൻ പ്രധാന വേഷത്തിൽ എത്തുന്നു. വിക്രമിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ശേഷം കമൽ ഹാസന്‍റെ 234-ാമത്തെ ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്നത്. കെഎച്ച് 234 എന്നറിയപ്പെടുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.

രാജ് കമൽ ഫിലിംസ്, റെഡ്‍ജെയിന്‍റ് മൂവീസ്, മദ്രാസ് ടാക്കീസ് എന്നിവ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. മണിരത്നം കമൽ ഹാസനെ നായകനാക്കി സംവിധാനം ചെയ്ത ‘നായകൻ’ തമിഴ് സിനിമയുടെ ചരിത്രത്തിലെയും ഇരുവരുടെയും കരിയറിലെയും ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.