ടൊവിനോ തോമസിന്റെ നായികയായി കൃതി ഷെട്ടി എത്തുന്നു
Thu, 28 Jul 2022

തെന്നിന്ത്യന്‍ നായിക കൃതി ഷെട്ടി മലയാളത്തിലേക്ക്. ടൊവിനോ തോമസിന്റെ നായികയായിട്ടാണ് കൃതിയുടെ മലയാള സിനിമാ അരങ്ങേറ്റം. അജയന്റെ രണ്ടാം മോഷണം എന്ന പുതിയ സിനിമയിലാണ് ടൊവിനോയും കൃതിയും ഒന്നിച്ച് എത്തുന്നത്. നടിയ്ക്ക് കഥ ഇഷ്ടമായെന്നും മറ്റു സിനിമകളുടെ ഷെഡ്യൂള്‍ നോക്കിയ ശേഷം നടി സിനിമയുടെ ഭാഗമാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അജയന്റെ രണ്ടാം മോഷണം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയാണ്. ജിതിന്‍ ലാല്‍ ആണ് സംവിധാനം. ആഗസ്റ്റില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
1900, 1950, 1990 കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. മൂന്ന് കഥാപാത്രങ്ങളായാണ് ടൊവിനോ എത്തുന്നത്. മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെയാണ് ടൊവിനോ കഥാപാത്രങ്ങള്‍.
കെ.ജി.എഫ്, വിക്രം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ അന്‍പറിവാണ് ചിത്രത്തിലെ സംഘട്ടനം. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളാണ് പ്രധാന ഷൂട്ടിംഗ് ലൊക്കേഷന്‍. സുജിത് നമ്പ്യാരുടേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ചിത്രത്തിന്റെ സംഗീത സംവിധാനം ദിബു നിനന്‍ തോമസ് ആണ്.
നിലവില്‍ കൃതി ഷെട്ടി സൂര്യ നായകനാകുന്ന വണങ്കാന്‍ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. ബാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം മമിത ബൈജുവും പ്രധാന കഥാപാത്രമാവുന്നുണ്ട്. 2 ഡി എന്റടെയ്‌മെന്റ്‌സിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.