‘കാതല്‍’ ഷൂട്ടിംഗ് പൂര്‍ത്തിയായി

സഹപ്രവർത്തകർക്ക് ഭക്ഷണം വിളമ്പി മമ്മൂട്ടിയും ജ്യോതികയും
 
ppp
ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വളരെ ഊർജ്ജസ്വലമായ ഒരു ടീമിനൊപ്പം പ്രവർത്തിക്കുന്നത് താൻ ആസ്വദിക്കുന്നുവെന്ന് താരം കുറിച്ചു. മമ്മൂട്ടിയും ജ്യോതികയും സഹപ്രവർത്തകർക്ക് ഭക്ഷണം വിളമ്പുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ജയറാമിനെ നായകനാക്കി ഒരുക്കിയ ‘സീതാ കല്യാണം’ എന്ന ചിത്രത്തിന് ശേഷം ജ്യോതിക അഭിനയിക്കുന്ന മലയാള ചിത്രമാണിത്. മമ്മൂട്ടിയുമൊത്തുള്ള ജ്യോതികയുടെ ആദ്യ ചിത്രമാണ് കാതൽ. റോഷാക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെ കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. മാത്യു ദേവസി എന്നാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്.

ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.