അക്ഷയ് അജിത്തിന്റെ 'ദിൽ'; ഗോവ ഷെഡ്യൂൾ പൂർത്തിയായി
Nov 22, 2026, 20:06 IST
അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനാകുന്ന 'ദിൽ' എന്ന ചിത്രത്തിന്റെ ഗോവ ഷെഡ്യൂൾ പൂർത്തിയായി. ഈ മാസം 29ന് കൊച്ചിയിൽ അടുത്തഘട്ട ചിത്രീകരണം ആരംഭിക്കും. പ്രണയവും പ്രതികാരവും മനുഷ്യബന്ധങ്ങളിലെ വിശ്വാസവും അവിശ്വാസവും പ്രമേയമാകുന്ന ഇമോഷണൽ സസ്പെൻസ് ത്രില്ലറാണ് ചിത്രം. ബംഗളൂരു, ഗോവ, കേരളം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. സിനി സൗത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് സജി ബേബിയാണ് കഥയൊരുക്കുന്നത്. അജിത് തോമസ് ഛായാഗ്രഹണവും ഗോപി സുന്ദറും സിവിനും സംഗീതവും നിർവഹിക്കുന്നു.
