അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ ഗുരുതര പരുക്ക്; വാരിയെല്ലിന് ക്ഷതമേറ്റു

ഷൂട്ടിങ്ങ് നിര്‍ത്തിവച്ചു
 
ppp
ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് സിനിമാ ചിത്രീകരണത്തിനിടെ ഗുരുതര പരുക്ക്. പ്രഭാസ് നായകനായി എത്തുന്ന 'പ്രൊജക്റ്റ് കെ'യുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ആക്ഷന്‍രം?ഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചന്‍ തന്റെ ബ്ലോഗില്‍ അറിയിച്ചു. അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാരിയെല്ലിന് ക്ഷതമേറ്റതായി കണ്ടെത്തി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് തിരിച്ചെത്തി. പരിക്കുകള്‍ ഉള്ളതിനാല്‍ രണ്ടാഴ്ചത്തെ വിശ്രമം എടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അപകടത്തില്‍ വാരിയെല്ലിന് ക്ഷതമേറ്റെന്ന് ബ്ലോഗിലൂടെ ബച്ചന്‍ തന്നെയാണ് അറിയിച്ചത്. 'രോഗമുക്തി നേടുന്നത് വരെ തന്റെ എല്ലാ ജോലികളും മാറ്റിവച്ചു. ചലിക്കുന്നതും ശ്വസിക്കുന്നതും വേദനാജനകമാണെന്നും സുഖം പ്രാപിക്കാന്‍ കുറച്ച് ആഴ്ചകള്‍ എടുക്കുമെന്നും ബച്ചന്‍ വ്യക്തമാക്കി. മുറിവുകള്‍ അങ്ങേയറ്റം വേദനാജനകമാണ്' എന്ന് അമിതാഭ് ബച്ചന്‍ തന്റെ ബ്ലോഗില്‍ കുറിച്ചു. സംഭവത്തിന് പിന്നാലെ 'പ്രൊജക്റ്റ് കെ'യുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. പ്രഭാസ്, ദീപിക പദുക്കോണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയുന്ന ചിത്രമാണ് 'പ്രൊജക്റ്റ് കെ'. സിനിമയില്‍ അമിതാഭ് ബച്ചന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രം 2024ലാണ് റിലീസ് ചെയ്യുക.