സൂപ്പർ മാനെ ആരാധിക്കുന്ന കുട്ടികളുടെ ചിത്രം കോഴിക്കോട്ട് ആരംഭിച്ചു

 
poster

ഏപ്രിൽ ഇരുപത്തിയൊന്ന് ഞായറാഴ്ച്ച
... കോഴിക്കോട്ടെ കുന്ദമംഗലത്തിനടുത്ത് -
.കോട്ടാൽത്താഴം എന്ന ഗ്രാമത്തിലെ സങ്കേതം   ജംഗ്‌ഷനിലായിരുന്നു  കിരൺ നാരായണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്.
 ...
വൈവിദ്ധ്യമാർന്ന പ്രമേയത്തിലൂടെ ശ്രദ്ധേയമായ ഒരു ബിരിയാണി കിസ്സ എന്ന ചിത്രത്തിനു ശേഷം കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാലു കുട്ടികളും അവർക്ക് താങ്ങും തണലുമാകുന്ന ഒരു ചെരുപ്പക്കാരൻ്റേയും ആത്മബന്ധത്തിൻ്റെ കഥയാണ് നർമ്മത്തിലൂടെയും ഒപ്പം ഹൃദയസ്പർശിയോടെയും അവതരിപ്പിക്കുന്നത്.
ലളിതമായി നടന്ന ചടങ്ങിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ഫസ്റ്റ് ക്ലാപ്പു നൽകിക്കൊണ്ടാണ്  ചിത്രത്തിന് തുടക്കമായത്.
ആദ്യ രംഗത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബാലതാരങ്ങളായ ശ്രീപത് യാൻ (മോളികപ്പുറം ഫെയിം) ആദിശേഷ്, വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ എന്നിവരുമാണ് അഭിനയിച്ചത്.
സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ മനസ്സിൽ ആരാധിക്കുന്ന നാലു കുട്ടികൾ പുളി, ഇയാൻ ഹർഷൻ, മെഹ്ഫിൽ, എന്നിവരാണിവർ. അത്തരത്തിലൊരു കഥാപാത്രത്തെ കേന്ദ്രമാക്കി ഒരു സിനിമ നിർമ്മിക്കണമെന്നാഗ്ര
ഹിച്ചു നടക്കുകയാണിവർ. തങ്ങൾക്ക് അസാധ്യമായ കാര്യങ്ങൾ ചെയ്യാനിറങ്ങിത്തിരിച്ച കുട്ടികൾക്ക് മുന്നിൽ പ്രിയേഷ് എന്ന നാട്ടിലെ ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നു'പ്രിയേഷിൻ്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ കിരൺ നാരായണൻ അവതരിപ്പിക്കുന്നത് ''ഇവിടെ കുട്ടികളുടെ ഈ ആഗ്രഹം നടക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കുടിയാണ് ഈ ചിത്രം.
കുട്ടികളേയും, കുടുംബണളേയും ഏറെ ആകർഷിക്കും വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രിയേഷിനെ അവതരിപ്പിക്കുന്നത്.

ലാലു അലക്സ്, സാജു നവോദയാ ,വിജിലേഷ്, ബിനു തൃക്കാക്കര ,അനീഷ്.ജി.മേനോൻ ,ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറാ ,അർഷ, സൂസൻ രാജ് കെ.പി.ഏ.സി, ആവണി,
എന്നിവരും പ്രധാന താരങ്ങളാണ്.
കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.
ഫൈസൽ അലി ഛായാഗ്ദഹണവും അയൂബ് ഖാൻ  
എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -അരുൺ വെഞ്ഞാറമൂട് .
മേക്കപ്പ് - ബൈജു ബാലരാമപുരം '
കോസ്റ്റ്യം - ഡിസൈൻ -സുജിത് മട്ടന്നൂർ.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - ഷിബു രവീന്ദ്രൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ -സഞ്ജയ്.ജി.കൃഷ്ണൻ
പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ -ചന്ദ്രമോഹൻ എസ്.ആർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പാപ്പച്ചൻ ധനുവച്ചപുരം .
താര കാരാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം
കുന്ദമംഗലം, മുക്കം,, ഭാഗങ്ങളിലായി  പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ - ശാലു പേയാട്.