ഗിരിഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാര്‍ക്ക് വെബ്ബ് പൂര്‍ത്തിയായി.

...................................
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാര്‍ക്ക് വെബ്ബ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നു.
കൊച്ചി, വാഗമണ്‍ , ഒറ്റപ്പാലം,,ആതിരപ്പള്ളി,,തിരുവനന്തപുരം, ഹൈദ്രാബാദ്,എന്നിവിടങ്ങളിലായി ട്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്,ഹൈദ്രബാദിലെ രാമോജി ഫിലിം സ്റ്റുഡിയോയില്‍ ചിത്രീകരിച്ച ഒരു ഗാന രംഗത്തോടെ യായിരുന്നു ചിത്രീകരണം പൂര്‍ത്തിയായത്.
ട്രൂപാലറ്റ്ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ ഹൊറര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം വിദേശങ്ങളിലെ ചില സ്ഥലങ്ങളില്‍ നിലനിന്നു പോരുന്ന ബിറ്റ് കൊയിന്‍ എന്ന സമ്പ്രദായത്തിന്റെ ചുവടുകള്‍ക്കൊപ്പ മാണ് കഥാ സഞ്ചാരം. നിഷ്ഠൂരമായ പീഢനങ്ങളും, കൊലപാതകങ്ങളും ചിത്രീകരിച്ച് ബിറ്റ് കൊയിന്‍ നേടുന്ന സമ്പ്രദായമാണ് ഇത്.ഇവിടെ ഇത്തരത്തില്‍ അകപ്പെട്ടു പോയ രണ്ടാ പെണ്‍കുട്ടികള്‍ അവരുടെ രക്ഷക്കായി നടത്തുന്ന അതിസാഹസ്സികമായ പോരാട്ടമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.പെണ്‍കുട്ടികളാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മികച്ച ഏഴു സംഘട്ടനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. അതു മുഴുവന്‍ നടത്തുന്നത് പെണ്‍കുട്ടികളാണ്.മികച്ച ആക്ഷനും, ചേസും,, അടിപൊളി ഗാനങ്ങളുമൊക്കെ യായി മലയാളത്തില്‍ ഒരു പാശ്ചാത്യ ചിത്രമെന്ന് ഈ ചിത്രത്തെ ക്കുറിച്ച് വിശേഷിപ്പിക്കാം. ഉയര്‍ന്ന സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിനും, പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്.
മുംബൈയിലാണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത്. ബോളിവുഡ്ഡിലെ പ്രശസ്ത സംഗീത സംവിധായകനായ മെഹുല്‍ വ്യാസ് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
ഇതിലെ ഒരു ഇംഗ്ലീഷ് ഗാനവും ഇദ്ദേഹം തന്നെയാണ് കമ്പോസ് ചെയ്തിരിക്കുന്നത്. പുതുമുഖങ്ങളെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ഗിരീഷ് വൈക്കം ഈ ചിത്രത്തെക്കുറിച്ചുപറയുന്നത് ശ്രദ്ധിക്കാം.
താരപ്പൊലിമയേക്കാളുപരി കഥക്കും അതിനനുയോജ്യമായ അവതരണവുമാണ് ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.അതുകൊണ്ടാണ് പുതുമുഖങ്ങളെ അണിനിരത്തിയത്. തെരഞ്ഞെടുത്തവര്‍ക്ക് ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പടെയുള്ള നല്ല പരിശീലനം നല്‍കിയാണ് അവരെ ക്യാമറക്കുമുന്നിലെത്തിച്ചത്.നല്ല മുതല്‍മുടക്കിലാണ് ചിത്രത്തിന്റെ അവതരണം. മാമാങ്കം സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പ്രാച്ചി ടെഹ് ലാന്‍. ഈ പ് ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.