അഞ്ചു വിത്തുകൾ

 
seed

വ്യത്യസ്ഥമായ അഞ്ചു കഥകൾ പറയുന്ന ആന്തോളജി സിനിമയാണ് അഞ്ചു വിത്തുകൾ(5 സീഡ് സ് )
അശ്വിൻ - പി.എസ്.ആണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

അഞ്ചു കുട്ടികളുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ളതാണ് ഈ ചിത്രം.
ഓരോ കുട്ടിയും അനുഭവിക്കുന്ന മനസ്സിക സംഘർഷങ്ങളേക്കുറിച്ചും അവർ അതിൽ നിന്നും എങ്ങനെ കരകയറുന്നു എന്നുമാണ് ഈ ചിത്രം പറയുന്നത്.
: ഒരു കുട്ടി മുത്തശ്ശിയോട് പറയുന്ന നിഷ്ക്കളങ്കയായ നുണ ആവളുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവുണ്ടാക്കുന്നു. അതു തുടച്ചു നീക്കാനുള്ള കുട്ടിയുടെ ശ്രമം.
ഉത്തരവാദിത്ത്വമില്ലാത്ത പിതാവാണങ്കിലും അയാളിൽ നിന്നുള്ള സ്നേഹത്തിൻ്റേയും വാത്സല്യത്തിൻ്റേയും ചെറിയ പ്രകടനങ്ങൾ കുട്ടിയുടെ മനസ്സിന് സമാധാനം നൽകുമെന്നതാണ് രണ്ടാം കഥയിൽ പറയുന്നത്.
മുത്തച്ഛൻ്റെ അലോസരത്തിൽ നിന്നും രക്ഷപെടാനായി ഒരു കുട്ടിയുടെ പ്രാർത്ഥന യാഥാർത്ഥ്യമാകുന്നതും അത് അവനിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും.
എങ്ങനെ മോചിതനാകുന്നു എന്നതുമാണ് മറ്റൊരു ചിത്രം പറയുന്നത്.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഒരു ആൺകുട്ടിയുടെ ജീവിതത്തിൽ അപ്ര തീക്ഷിതമായുണ്ടായ
ഒരു ദുരന്തവും. തുടർന്ന് സമാധാനത്തിലേക്കുള്ള അവൻ്റെ യാത്രയുമാണ് മറ്റൊരു ചിത്രം പറഞ്ഞു വയ്ക്കുന്നത്..
മാതാപിതാക്കമുടെ  വേർപിരിയലും അപ്രതീക്ഷിതമായ അവരുടെ പുനഃസമാഗത്തിലെ സന്തോഷം അനുഭവിക്കുന്ന കുട്ടിയുടേയും കഥയാണ് മറ്റൊരു ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.