ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു
ഇന്ത്യൻ ഗസൽ സംഗീതത്തെ ജനകീയനാക്കിയതിൽ പ്രധാനിയായ ഗായകൻ പങ്കജ് ഉധാസ് (72) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ‘ചിട്ടി ആയി ഹേ’ പോലുള്ള നിരവധി ഗാനങ്ങളിലൂടെ സംഗീത ആരാധകരുടെ ഹൃദയം കവർന്നു. രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ഫരീദയാണ് ഭാര്യ. സംസ്കാരം നാളെ നടക്കും. നാലു പതിറ്റാണ്ടിലേറെ കാലമായി ഗസൽ രംഗത്ത് നിറഞ്ഞു നിന്ന മാന്ത്രികനാണ് പങ്കജ് ഉധാസ്.ബോളിവുഡ് ചിത്രമായ നാം എന്ന ചിത്രത്തിലൂടെ 1986 ലാണ് പങ്കജ് ഗായകൻ എന്ന നിലയിൽ ബോളിവുഡ് സിനിമാ രംഗത്ത് തന്റെ ചുവടുറപ്പിക്കുന്നത്. ബോളിവുഡിലെ ഒട്ടുമിക്ക മെലഡി ഗാനങ്ങളിലും പങ്കജിന്റെ ശബ്ദം കേൾക്കാം. അത്തരത്തിൽ പ്രണയാർദ്ധവും മധുരമൂറുന്നതുമായിരുന്നു പങ്കജ് ഉധാസിസിന്റെ ശബ്ദം.
മെലഡിയിൽ ചുവടുച്ചെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് നിറയെ എന്നും ഗസൽ ആയിരുന്നു. ഗുജറാത്തിലെ ചർഖണ്ഡി എന്ന ഗ്രാമത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. ചെറുപ്പം മുതലേ ഗസലിനോട് ഭയങ്കര കമ്പമായിരുന്നു. ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാൽ എന്ന ഗാനം ആലപിച്ചതോടെയാണ് പങ്കജിനെ ഗസൽ സംഗീത ലോകം ശ്രദ്ധിച്ചു തുടങ്ങുന്നത്. ചുപ്‌കെ ചുപ്‌കെ, യുന്‍ മേരെ ഖാത്ക, സായ ബാങ്കര്‍, ആഷിഖോന്‍ നെ, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ്‌ക ഗര്‍, ക്യാ മുജ്‌സെ ദോസ്തി കരോഗെ, മൈഖാനെ സേ, ഗൂന്‍ഗാത്, പീനെ വാലോ സുനോ, റിഷ്‌തെ ടൂതെ, ആന്‍സു തുടങ്ങിയ ഇന്നും ഗസല്‍ പ്രേമികള്‍ക്ക് ഹരമാണ്. ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാൽ എന്ന ഗാനത്തോടെയാണ് പങ്കജിനെ ഗസൽ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. 1980 ൽ അദ്ദേഹം തന്റെ ആദ്യ ഗസൽ ആൽബമായ ആഹത് പുറത്തിറക്കി,
അതുകൊണ്ടു തന്നെ ചേട്ടന്റെ പാത പിന്തുടര്‍ന്നുവന്ന പങ്കജ് പിന്നണി ഗാനരംഗത്തേക്കാള്‍ ഗസലുകള്‍ക്ക് പ്രാധാന്യം കൊടുത്തു. ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാല്‍ എന്ന ഗാനത്തോടെയാണ് പങ്കജിനെ ഗസല്‍ ലോകം ശ്രദ്ധിച്ചുതുടങ്ങുന്നത്.
മുംബൈയില്‍ സെന്റ് സേവിയേഴ്‌സ് കോളേജില്‍ പഠിക്കാനെത്തിയതോടെയാണ് ആ പ്രതിഭയ്ക്ക് വളരാനുള്ള വളക്കൂറുളള മണ്ണായത്. രാജകോട്ട് സംഗീത നാടക അക്കാദമിയില്‍ നിന്ന് തബല അഭ്യസിച്ചു. പിന്നീട് മാസ്റ്റര്‍ നവരംഗിന്റെ കീഴില്‍ ശാസ്ത്രീയ സംഗീതവും പഠിച്ചു. ഉഷ ഖന്ന ഈണമിട്ട കാംനയിലാണ് ആദ്യമായി പിന്നണി ഗാനം പാടിയത്. ചിത്രം പരാജയമായതോടെ ഗസലാണ് തന്റെ ലോകമെന്ന് പങ്കജ് തിരിച്ചറിഞ്ഞു. ഗസലിനെ ജീവിതവഴിയായി തിരഞ്ഞെടുക്കുന്നതും കാംനയുടെ പരാജയത്തോടെയാണ്.ഗസല്‍ ജീവിതവഴിയായി തിരഞ്ഞെടുത്ത പങ്കജ് ആദ്യം ചെയ്തത് ഉറുദു പഠിക്കുകയാണ്. പിന്നീട് കാനഡയിലേയ്ക്ക് പറന്നു. പത്ത് മാസം കാനഡയിലും യു. എസിലും ഗസലുമായി അലഞ്ഞശേഷമാണ് പിന്നീട് ഇന്ത്യയിലേയ്ക്ക് തിരിച്ചുവരുന്നത്. 1980ല്‍ ആഹത് എന്ന ആദ്യ ഗസല്‍ ആല്‍ബത്തോടെയാണ് പങ്കജ് തന്റെ വരവ് അറിയിച്ചത്. പിന്നീട് ഒരു തിരിഞ്ഞുനോട്ടമുണ്ടായില്ല പങ്കജ് ഉധാസിന്. സൈഗളിനും ജഗജിത്ത് സിങ്ങിനും തലത്ത് മുഹമ്മദിനുമെല്ലാം ഒപ്പം സമാനതകളില്ലാത്ത ആലാപനശൈലി ഇന്ത്യന്‍ ഗസലിന്റെ മുഖം തന്നെയായി മാറി പങ്കജ്.