ഹെർ

 സിനിമയിലെ  ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു.
 
her

ഏ.റ്റി.സ്റ്റുഡിയോസിൻ്റെ ബാനറിൽ അനീഷ്.എം.തോമസ് നിർമ്മിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന " ഹെർ ' എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ഹെർസ്റ്റോറി എന്ന ടൈറ്റിലോടെയാണ് ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്.
അൻവർ അലിരചിച്ച്, പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഈണമിട്ട് സയനോര ഫിലിപ്പ്
പാടിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.


സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു സ്ത്രീപക്ഷ  സിനിമയാണ് ഹെർ. നാളെ അന്താരാഷ്ട്ര വനിതാദിനമായതിനാലാണ് ഇന്ന് ഈ ഗാനം ഇന്നു പുറത്തു വിടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ ഗാനം പുറത്തു വിടുന്നതിൽ ഏറെ പ്രാധാന്യമുണ്ട്.
പാർവ്വതി തെരുവോത്ത്, ഉർവ്വശി, ഐശ്യര്യാ , റാജേഷ്, രമ്യാ നമ്പീശൻ, ലിജാമോൾ, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗുരു സോമസുന്ദരം, പ്രതാപ് പോത്തൻ, രാജേഷ് രാഘവൻ, ശ്രീകാന്ത് മുരളി എന്നിവരും പ്രധാന താരങ്ങളാണ്.
അർച്ചനാ വാസുദേവിൻ്റേതാണു തിരക്കഥ. ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്
കലാസംവിധാനം -എം.എം.ഹംസ.
നിർമ്മാണ നിർവ്വഹണം - ഷിബു.ജി.സുശീലൻ.
ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
വാഴൂർ ജോസ്.

ppp