സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ് നന്‍പകല്‍ നേരത്ത് മികച്ച ചിത്രം

 
award
2022 -ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടന്‍. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 44 ചിത്രങ്ങളാണ് അവസാനഘട്ട മത്സരത്തിനുണ്ടായിരുന്നത്.
കുഞ്ചാക്കോ ബോബനും, അലന്‍സിയര്‍ ലേ ലോപ്പസിനും മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡ്. മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള അവാര്‍ഡ് സാബു പ്രവദാസിനാണ്. മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള അവാര്‍ഡ് സി.എസ്.വെങ്കിടേശ്വരന്‍ (ഭാവനാദേശങ്ങള്‍) .  
ഇലവീഴാപൂഞ്ചിറ സംവിധാനം ചെയ്ത ഷാഹിദ് കബീറിനാണ് നവാഗതസംവിധായകനുള്ള അവാര്‍ഡ്.

മികച്ച ജനപ്രിയ ചിത്രമായി എന്നാ താന്‍ കേസ് കൊട് തിരഞ്ഞെടുക്കപ്പെട്ടു.
നൃത്തസംവിധാനം ഷോബി രാജ് (തല്ലുമാല) മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് പൗളി വില്‍സന്‍ ( സൗദി വെള്ളക്ക) മികച്ച ഡബ്ബിംഗ് ഷോബി തിലകന്‍. മികച്ച കുട്ടികളുടെ ചിത്രം പല്ലൊട്ടി 90സ് കിഡ്‌സ്.
മികച്ച ഗായിക മൃദുല വാര്യര്‍ ( ചിത്രം പത്തൊന്‍പതാം നൂറ്റാണ്ട്)
മികച്ച  ഗായകന്‍ കപില്‍ കപിലന്‍ ( ചിത്രം പല്ലൊട്ടി 90സ് കിഡ്‌സ്)
മികച്ച സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍  (ചിത്രങ്ങള്‍ ആയിഷ, പത്തൊന്‍പതാം നൂറ്റാണ്ട്്)
ഗാന രചന – റഫീക് അഹമ്മദ് മികച്ച തിരക്കഥ -രാജേഷ്‌കുമാര്‍ ആര്‍. ( തെക്കന്‍തല്ല് കേസ്

സെക്രട്ടറിയേറ്റിലെ പി.ആര്‍. ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്‌ക്കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.

ഇത്തവണ 156 ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. സിനിമകളുടെ എണ്ണം കൂടിയതോടെ മത്സരവും കടുത്തു. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ഇത്തവണയും ത്രിതലജൂറിയാണ് വിധി നിര്‍ണയിച്ചത്. ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതംഘോഷാണ് ജൂറി ചെയര്‍മാന്‍. സംവിധായകനും ചിത്രകാരനും ശില്പിയുമായ നേമം പുഷ്പരാജ്, ചലച്ചിത്ര സംവിധായകനും ആര്‍ട്ടിസ്റ്റുമായ കെ.എം. മധുസൂദനന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍.. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലുണ്ട്.

എഴുത്തുകാരായ വി.ജെ. ജെയിംസ്, ഡോ. കെ.എം. ഷീബ, കലാസംവിധായകന്‍ റോയ് പി. തോമസ്, നിര്‍മാതാവ് ബി. രാകേഷ്, സംവിധായകന്‍ സജാസ് റഹ്‌മാന്‍, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരന്‍ എന്നിവരായിരുന്നു പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.

അന്തിമ വിധിനിര്‍ണയ സമിതിയില്‍ നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി. യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരുമുണ്ട്. പ്രാഥമികജൂറിയില്‍ എട്ട് അംഗങ്ങളും അന്തിമ ജൂറിയില്‍ ഏഴ് അംഗങ്ങളുമാണ് ഉള്ളത്.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ കെ.സി. നാരായണനാണ് രചനാവിഭാഗം ജൂറിയുടെ ചെയര്‍മാന്‍. എഴുത്തുകാരായ കെ. രേഖ, എം.എ. ദിലീപ്, അക്കാദമി സെക്രട്ടറി സി. അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍. 154 സിനിമകളാണ് അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ എട്ട് എണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്.