പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമ്മിച്ച് മധു ജി കമലം രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന യമഹ **എന്ന ചിത്രത്തിന്റെ പൂജ കർമ്മം നടന്നു.

 
poster
poster

അന്തരിച്ച പ്രശസ്ത സംവിധായകൻ ശ്രീ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ  ഞവരക്കൽ തറവാട്ട് മുറ്റത്ത് വെച്ചായിരുന്നു പൂജ നടന്നത്. ആടുജീവിതം എന്ന സിനിമയുടെ യഥാർത്ഥ  ജീവിത നായകനായ നജീബ് മുഖ്യ അതിഥിയായിരുന്നു. പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ പുഷ്പാർച്ചന നടത്തിയതിനുശേഷം പൂജാ കർമ്മത്തിന് തുടക്കം കുറിച്ചു. ശ്രീപത്മരാജന്റെ അനന്തരവൻ ഹരീന്ദ്രനാഥു ഭദ്രദീപം  കൊളുത്തി. നിർമ്മാതാവ് സുരേഷ് സുബ്രഹ്മണ്യത്തിന്റെ പിതാവ് സുബ്രഹ്മണ്യൻ നടന്മാരായ നോബി, കോബ്ര രാജേഷ്, ഷാജി മാവേലിക്കര,വിനോദ്, അറുമുഖൻ, കാർത്തിക്,അമ്പിളി, പ്രശസ്ത ഗാനരചയിതാവ്  ദേവദാസ് ചിങ്ങോലി, കന്നട സിനിമ നിർമ്മാതാവ് മിസ്സിസ് ലീലാവതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സുധീ ഉണ്ണിത്താന്റെ ജീവിതത്തിൽ ഉണ്ടായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. കായംകുളം ഹരിപ്പാട് മുതുകുളം പരിസരപ്രദേശങ്ങളാണ് ലൊക്കേഷൻ.

 ഡിയോ പി നജീബ് ഷാ. പ്രൊഡക്ഷൻ കൺട്രോളർ സുധീഷ് രാജ്. കലാസംവിധാനം ലാൽ തൃക്കുളം. മേക്കപ്പ് സുബ്രു തിരൂർ. കോസ്റ്റ്യൂമർ സന്തോഷ് പാഴൂർ. സ്റ്റിൽസ് അജേഷ് ആവണി. അസോസിയേറ്റ് ഡയറക്ടർ ടോമി കലവറ, അജികുമാർ മുതുകുളം.