പുഷ്പകവിമാനം ടൈറ്റിൽ പ്രകാശനം ചെയ്തു

 
poster
നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‌ പുഷ്പകവിമാനം എന്നു നാമകരണം ചെയ്തിരിക്കുന്നു '
തിരുവനന്തപുരത്തു നടക്കുന്ന സിലബ്രേറ്റി ക്രിക്കറ്റ് മത്സരത്തിനിടയിൽ അതിൽ പങ്കെടുക്കുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തത്.
സി സി എൽ. കേരളാ സ്ട്രൈക്കേഴ്സ് ഉടമയും തമിഴ് നടന്നു മായ രാജ്കുമാർ സേതുപതി,ഇടവേള ബാബു റിയാസ് ഖാൻ, ബിനീഷ് കൊടിയേരി തുടങ്ങിയവർ അക്കൂട്ടത്തിലെ പ്രധാനികളാണ്. .
ഈ ചിത്രത്തിൻ്റെ പ്രധാന ശിൽപ്പികളായ
സംവിധായകൻ ഉല്ലാസ് കൃഷ്ണാ, നിർമ്മാതാവ് ജോൺ കുടിയാൻമല,നായകൻ സിജു വിൽസൻ, അജ്മൽ ഹസ്സൻ (,ആരിഫാ പ്രൊഡക്ഷൻസ്.  ഡിസ്ട്രിബ്യൂഷൻ ) എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.
 കണ്ണൂരിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.
.
 ഒരു മെയിൽ നഴ്സിൻ്റേയും ഫീമെയിൽ നഴ്സിൻ്റേയും ജീവിതം രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
സിജു വിൽസൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ നമൃത ( വേല ഫെയിം) നായികയാകുന്നു.
സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി ,ലെന, മനോജ്.കെ.യു., എന്നിവരും പ്രധാന താരങ്ങളാണ്.
സന്ദീപ് സദാനന്ദനും, ദീപു എസ്. നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം - രാഹുൽ രാജ്.
ഛായാഗ്രഹണം -രവിചന്ദ്രൻ
എഡിറ്റിംഗ് - അഭിലാഷ് മോഹൻ,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അഭിലാഷ് നാരായണൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-പ്രസാദ് നസ്യാങ്കാവ്
പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ
രാജ്കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രംറയോണാ റോണാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല നിർമിക്കുന്നു
ആരിഫാ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.