സൈജുക്കുറുപ്പ് - നിർമ്മാണ രംഗത്തേക്ക്.

ഭരതനാട്യം  ആരംദിച്ചു
 
pix

പ്രശസ്ത നടൻ സൈജു ക്കുറുപ്പ് നിർമ്മാണ രംഗത്തേക്കു പ്രവേശിക്കുന്ന ഭരതനാട്യം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് പത്ത് ഞായറാഴ്ച്ച അങ്കമാലിക്കടുത്ത് മൂക്കന്നൂർജോഷ് മാളിൽ  നടന്ന ലളിതമായ ചടങ്ങിലൂടെ ആരംഭിച്ചു.
തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ 
ലിനി മറിയം ഡേവിഡ്, അനുപമാനമ്പ്യാർ, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വെബ്, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണ ദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
സംഗീത സംവിധായകൻ ഔസേപ്പച്ചൻ അഭ്യഭദ്രദീപം തെളിയിച്ചാണ് ചടങ്ങുക
കൾക്കു തുടക്കമായത്.
തുടർന്ന് സൈജു കുറുപ്പിൻ്റെ മാതാവ് ശ്രീമതി ശോഭനാ .കെ .എം.
സ്വിച്ചോൺ കർമ്മവും നടൻ നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പും നൽകി.
ജിബു ജേക്കബ്, സിൻ്റോസണ്ണി, മനു രാധാകൃഷ്ണൻ (ഗു എന്ന ചിത്രത്തിൻ്റെ സംവിധായകൻ) ഛായാഗ്രാഹകൻ ശ്രീജിത്ത് മഞ്ചേരി തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരുടെ സാന്നിദ്ധ്യവും ഈ ചടങ്ങിലുണ്ടായി.
ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലെ നായകൻ താനാണന്ന് താനാണന്ന് സൈജു ക്കുറുപ്പ് തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ഇടത്തരം ഗ്രാമ പശ്ചാത്തലത്തിൽ, നാട്ടിലെ പ്രബലമായ കുടുംബത്തെ പ്രധാനമായും കേന്ദ്രീകരി ച്ചുള്ള ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രം.
കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളുമൊക്കെ ഈ ചിത്രം പങ്കുവയ്ക്കുന്നു ' 
ക്ഷേത്രക്കമ്മറ്റികളിലും നാട്ടിലെ പൊതു ക്കാര്യങ്ങളിലുമൊക്കെ സജീവ സാന്നിദ്ധ്യമുള്ള ഒരു യുവാവിനെ പ്രധാനമായും കേന്ദ്രീകരിച്ചാണു് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
സൈജു ക്കുറുപ്പാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.'
ചിരിയും ചിന്തയും നൽകി, നമ്മുടെ നിത്യജീവിതത്തിൽ നാം എപ്പോഴും കാണുന്ന ഒരു കുപാത്രമാണിത്.ഈ കഥാപാത്രത്തെ സൈജു ക്കുറുപ്പ് ഏറെ ഭദ്രമാക്കുന്നു.
സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ ,നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ഗംഗ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം)
ശ്രുതി സുരേഷ് പ്രാൽ തൂജാൻവർ ഫെയിം)
എന്നിവരും പ്രധാന വേഷമണിയുന്നു
മനു മഞ്ജിത്തിൻ്റ വരികൾക്ക് സാമുവൽ എ ബി ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം - ബബിലു അജു .
എഡിറ്റിംഗ് - ഷഫീഖ്- വി.ബി.
മേക്കപ്പ് - മനോജ് കിരൺ രാജ്
കോസ്റ്റം ഡിസൈൻ -
സുജിത് മട്ടന്നൂർ
കലാസംവിധാനം - ബാബു പിള്ള
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാംസൺ സെബാസ്റ്റ്യൻ '
പ്രൊഡക്ഷൻ എക്സിക്കുട്ടീസ്.- കല്ലാർ അനിൽ ,ജോബി ജോൺ,
പ്രൊഡക്ഷൻ കൺട്രോളർ-
ജിതേഷ് അഞ്ചു മന.
മlള, അന്നമനട, മൂക്കന്നൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോടോ - ജസ്റ്റിൻ ജയിംസ് .

pix