ഗരുഡനിൽ *എസ്..പി.ഹരീഷ്മാധ വനെ അവതരിപ്പിക്കാൻ സുരേഷ് ഗോപി എത്തി.

 
gopi
മെയ് പന്ത്രണ്ടിനാണ് നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ എന്ന
 ചിത്രത്തിന്റെ ചിത്രീകരണം  കൊച്ചിയിൽ ആരംഭിച്ചു.
ചിത്രത്തിലെ പ്രധാന നടനായ സുരേഷ് ഗോപി ചിത്രത്തിൽ അഭിനയിക്കാനെത്തുന്നത് മെയ് പതിനഞ്ച് തിങ്കളാഴ്ച് യാണ് .
മട്ടാഞ്ചേരി ചേംബർ ഓഫ് കൊമേഴ്സിന്റെ ബിൽഡിംഗിലായിരുന്നു ചിത്രീകരണം.
സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കുന്നത് മലയാളത്തിലെ സീനിയർ നടന്മാരായ ജഗദീഷും സിദ്ധിഖുമാണ്.
നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച കോമ്പിനേഷനാണ് സുരേഷ് ഗോപി, സിദ്ദിഖ്, ജഗദീഷ് ടീം.. ഏറെ ഇടവേളക്കുശേഷം വീണ്ടും ഈ സമാഗമത്തിലെത്തു മ്പോൾ കാതലായ വ്യതിയാനങ്ങളും ഇവരുടെ അഭിനയ ജീവിതത്തിൽ ഉളവായിട്ടുണ്ട്.
മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഇരുപത്തിയെട്ടാമത് ചിത്രവും ഒപ്പം മൾട്ടി സ്റ്റാർ ചിത്രവുമാണ്.
ഹരീഷ് മാധവൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
അതിഗക്തമായ നിയമ പോരാട്ടത്തിൻ്റെ കഥ പറയുന്ന ലീഗൽ ത്രില്ലർ എന്ന ജോണറിൽപ്പെടുത്താവുന്ന ഈ ചിത്രത്തിലെ മറ്റൊരു പ്രധാന നടൻ ബിജുമേനോനാണ്.
ഇരുവരും നിയമപോരാട്ടത്തിൻ്റെ അങ്കം കുറിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഉദ്വേഗത്തിൻ്റെ പുതിയ ദൃശ്യാനുഭവമാണ് സമ്മാനിക്കുക.
തെലെവാസൽ വിജയ്
ദിലീഷ് പോത്തൻ,,അഭിരാമി, ദിവ്യാ പിള്ള, ,രഞ്ജിത്ത് കങ്കോൾ ,ജയ്സ് ജോസ്, അജിത്‌.തലപ്പള്ളി, രഞ്ജിനി, ചൈതന്യ പ്രകാശ്, മാളവിക എന്നിവരും പ്രധാന താരങ്ങളാണ്.
'മിഥുൻ മാനുവൽ തോമസ്സിൻ്റെ തിരക്കഥയാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്.
കഥ - ജിനേഷ് എം.
സംഗീതം - ജെയ്ക്സ് ബിജോയ്.
ഛായാഗ്രഹണം. അജയ് ഡേവിഡ് കാച്ചപ്പിളളി.
എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്
കലാസംവിധാനം -അനീസ് നാടോടി.
മേക്കപ്പ് - റോണക്സ് - സേവ്യർ.
കോസ്റ്റ്യും - ഡിസൈൻ --സ്റ്റെഫി സേവ്യർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ദിന്നിൽ ബാബു.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - അലക്സ് ആയൂർ., സനു സജീവൻ,
സഹസംവിധാനം -ജിജോ ജോസ്.
ലൈൻ പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ,
പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യശോധരൻ.
മാർക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോർത്ത് .
പ്രൊഡക്ഷൻ മാനേജര് ശിവൻ പൂജപ്പുര'
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - സതീഷ് കാവിൽക്കോട്ട '
പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൻപൊടു ത്താസ്.
കൊച്ചി, ഹൈദാബാദ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ - ശാലു പേയാട്.