മനോജ്.കെ.ജയൻ - ഉർവ്വശി ദമ്പതികളുടെ മകൾ തേജാ ലഷ്മി( കുഞ്ഞാറ്റ) അഭിനയ രംഗത്ത്.

 
Kunjaattta
Kunjaattta

ഇക്കാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് സാലി നിര്‍മ്മിച്ച് നവാഗതനായ ബിനു പീറ്റര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സുന്ദരിയായവള്‍ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അഭിനയ രംഗത്തേക്കുള്ള ചുവടുവയ്പ്പ്. സ്റ്റെല്ല എന്ന ടൈറ്റില്‍ കഥാപാത്രത്തെ ത്തന്നെ അവതരിപ്പിച്ചു കൊണ്ടാണ് തേജാ ലഷ്മി അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്.
മനോജ്.കെ. ജയന്റെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ കൊച്ചി ക്രൗണ്‍ പ്‌ളാസാ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

 

1

കഴിഞ്ഞ കുറച്ചുനാളുകളായി തേജാ ലഷ്മിയുടെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവിന്റെ അഭ്യൂഹങ്ങള്‍ ചലച്ചിത്ര രംഗത്ത് നിലനിന്നിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ബിനു പീറ്റര്‍, നിര്‍മ്മാതാവ് മുഹമ്മദ് സാലി, ജയരാജ്, നടന്‍ സര്‍ജാനു, പ്രശസ്ത തിരക്കഥാകൃത്ത് സേതു, അലക്‌സ് ഈ കുര്യന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു  പ്രഖ്യാപനം. 

 

2

സമ്പന്ന കുട്ടംബത്തില്‍പ്പിറന്ന് ചിത്രശലഭത്തേപ്പോലെ പാറിനടന്ന് ജീവിതത്തെ സന്തോഷത്തോടെ ആസ്വദിക്കുന്ന സ്റ്റെല്ല എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ഹ്യൂമര്‍, ഇമോഷന്‍ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്.യുവനടന്മാരില്‍ ശ്രദ്ധേയനായ സര്‍ജാനുവാണ് ഈ ചിത്രത്തിലെ നായകന്‍.

3


ലാലു അലക്‌സും,കനിഹയും പ്രധാന വേഷങ്ങളിലുണ്ട്. ജൂലൈ അവസാന വാരത്തില്‍ കൊച്ചിയില്‍ ചിത്രീകരണമാരംഭിക്കും.