‘തേവർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ധ്യാൻ ശ്രീനിവാസൻ, ഡോ. റോഷൻ രാജ്, ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തേവർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മുഴുനീള കോമഡി ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും.
തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, മൊട്ട രാജേന്ദ്രൻ, വയ്യാപുരി, ഹരീഷ് കണാരൻ, നിർമൽ പാലാഴി, ഷാജു ശ്രീധർ, മേജർ രവി, ദേവൻ, സുനിൽ സുഖദ, ദിനേശ് പണിക്കർ, ജയരാജ് വാര്യർ, ഐശ്വര്യ, പൂജ റാം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
നർമ്മവും രസകരമായ മുഹൂർത്തങ്ങളും കോർത്തിണക്കി കുടുംബസമേതം തിയേറ്ററിൽ ആസ്വദിക്കാവുന്ന വിനോദചിത്രമായാണ് ‘തേവർ’ ഒരുക്കുന്നത്. ഹൊറൈസൺ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മൊട്ടമ്മൽ രാജൻ (ദോഹ) നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.
ഔസേപ്പച്ചനാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. ശ്രീകുമാർ എസ്. ഗാനരചനയും എൽദോ ഐസക്ക് ഛായാഗ്രഹണവും നിർവഹിക്കുന്നു. അയൂബ് ഖാനാണ് എഡിറ്റിംഗ്. സജിത് മുണ്ടയാട് കലാസംവിധാനവും മഹേഷ് ചേർത്തല മേക്കപ്പും സുകേഷ് താനൂർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.
പൊള്ളാച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ വിതരണം ഹൊറൈസൺ എന്റർടെയ്ൻമെന്റ്സാണ്. രാഹുൽ രാജ് മൊട്ടമ്മലും വാസുദേവനുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. പി.ആർ.ഒ: എ.എസ്. ദിനേശ്.
