ആഴക്കയങ്ങളിലേയ്ക്ക് വലിച്ചെറിയപ്പെട്ട ജീവിതങ്ങളെ അതിജീവനത്തിലേക്ക് കൈപിടിച്ചുയർത്താൻ 'നായകൻ പ്രിഥ്വി' വരുന്നു

 
poster

ആഴക്കയങ്ങളിലേയ്ക്ക്  വലിച്ചെറിയപ്പെട്ട ജീവിതങ്ങളെ  അതിജീവനത്തിലേക്ക് കൈപിടിച്ചുയർത്താൻ 'നായകൻ പ്രിഥ്വി' വരുന്നു. ഉദ്ധ്യേഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെയും വൻകിട പദ്ധതികളുടെയും മറവിൽ നിസ്സഹായകരായി തീരുന്ന ഒരു ജനതയുടെ അനുഭവങ്ങളുടെ നേർക്കാഴ്ച്ചകൾ. 

മലയോര ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട് കുയിലുമലയിലെത്തുന്ന സ്പെഷ്യൽ തഹസിൽദാർ രതീഷാണ് കഥയിലെ കേന്ദ്രബിന്ദു.  പദ്ധതിക്കെതിരെ സമരസമിതി നേതാവിനെ കാണാൻ ശ്രമിക്കുന്നതും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്.
 
വൈശാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി.ബി. മാത്യു നിർമ്മിച്ച് പ്രസാദ് ജി. എഡ്വേർഡ് സംവിധാനം നിർവഹിച്ച ചിത്രത്തിൽ ശ്രീകുമാർ ആർ. നായർ, അഞ്ജലി പി. കുമാർ, പ്രിയ ബാലൻ, പ്രണവ് മോഹൻ,  പെനീഷ് യേശുദാസ്, രാകേഷ് കൊഞ്ചിറ, ഡോ. നിധിന്യ, ബിജു പൊഴിയൂർ, ഷൈജു, സുകന്യ ഹരിദാസൻ, പുളിയനം പൗലോസ്, ആരോമൽ എസ്, ശ്രീഭദ്ര ജി വർമ്മ തുടങ്ങിയവർ അഭിനയിക്കുന്നു. ഛായാഗ്രഹണം അരുൺ ടി. ശശി, സംഗീത സംവിധാനം സതീഷ് രാമചന്ദ്രൻ, ഗാനങ്ങൾ ബി.ടി അനിൽകുമാർ , ചിത്രസംയോജനം ആര്യൻ ജെ, ചീഫ് അസോസിയേറ്റ് സന്ദീപ് അജിത് കുമാർ, അസോസിയേറ്റ് ഡയറക്ടർ ഷിജി വെമ്പായം, ഗ്രീഷ്മ മുരളി, പശ്ചാത്തല സംഗീതം വിശ്വജിത്ത് സി.ടി, ചമയം സന്തോഷ് വെൺപകൽ,കല സനൽ ഗോപിനാഥ്, മനോജ് ഗ്രീൻ വുഡ്, നിശ്ചലഛായാഗ്രഹണം ആഷിശ് പുതുപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ ഹസ്മീർ നേമം.