സാഹസം ചിത്രീകരണം ആരംഭിച്ചു.
Jan 31, 2025, 13:47 IST

ഐ.ടി. പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഹ്യൂമര്‍, ആക്ഷന്‍ അഡ്വഞ്ചര്‍ മൂവിയായ സാഹസം എന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി മുപ്പതിന് ആരംഭിച്ചു.21 ഗ്രാം, ഫിനിക്‌സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ്.കെ.എന്‍. നിര്‍മ്മിക്കുന്ന ഈ ചിത്രം ബിബിന്‍ കൃഷ്ണയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
നരേന്‍, വര്‍ഷാരമേഷ് സണ്ണി വെയ്ന്‍, ബാബു ആന്റണി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. അജു വര്‍ഗീസ് ഈ ചിത്രത്തിലെ നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകള്‍ ക്കൊപ്പം നൂതനമായ ഒരു പ്രമേയത്തിനാണ് ബിബിന്‍ കൃഷ്ണ ചലച്ചിത്രാവിഷ് ക്കാരണം നടത്തുന്നത്.ഫ്രണ്ട് റോപ്രൊഡക്ഷന്‍ സിന്റെ കഴിഞ്ഞ രണ്ടു ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവം നല്‍കിയതാണ്. ഈ ചിത്രവും അതു നിലനിര്‍ത്തുവാനുള്ള ശ്രമത്തിലാണെന്ന് നിര്‍മ്മാതാവ് റിനീഷ് വ്യക്തമാക്കി.