സ്ത്രീ പക്ഷ സിനിമകൾ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമല്ലെന്ന് ഓപ്പൺ ഫോം

ക്വിയർ വിഭാ​ഗത്തോടുള്ള സാമൂഹിക കാഴ്ചപ്പാ‌ട് മാറണം: ജിയോ ബേബി
 
iffk

സ്ത്രീപക്ഷ കാഴ്ചപ്പാടുകൾ സിനിമയിൽ അവതരിപ്പിക്കേണ്ടത് സ്ത്രീകളുടെ മാത്രം ചുമതലയല്ലന്നും പുരുഷൻറെ വിലയിരുത്തലിലെ സ്ത്രീപക്ഷമാണ് സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ളതെന്നും ഓപ്പൺ ഫോറം . യഥാർത്ഥ സ്ത്രീ പക്ഷം പുരുഷന്മാർ പറയാത്തതുകൊണ്ടാണ് സ്ത്രീകൾക്ക് സ്വന്തം പക്ഷം പറഞ്ഞ് സിനിമ ചെയ്യേണ്ടി വരുന്നതെന്നും ശ്രുതി ശരണ്യം പറഞ്ഞു. സിനിമയിലെ പ്രണയവും ലൈംഗികതയുമെല്ലാം പുരുഷന്റെ കാഴ്ചപ്പാടുകൾ മാത്രമായി ചുരുങ്ങുകയാണെന്നു ജപ്പാനീസ് ക്യൂറേറ്റർ കികി ഫുങ് പറഞ്ഞു. സ്ത്രീ നോട്ടം മാത്രമല്ല പുരുഷ നോട്ടവും ചർച്ച ആകണമെന്ന് നാതാലിയ ശ്യാം പറഞ്ഞു. ശരീര രാഷ്ട്രീയം ചർച്ച ചെയ്യേണ്ട വിഷയമാണെന്നും സ്ത്രീകളെ എങ്ങനെ സ്‌ക്രീനിൽ പുരുഷൻ അവതരിപ്പിക്കുന്നു എന്നത് പ്രസക്തമാണെന്നും ജൂറി അംഗം മാര മാറ്റ പറഞ്ഞു. സിനിമയുടെ സാങ്കേതിക മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ കടന്ന് വരണമെന്ന് വിധു വിൻസെന്റ് പറഞ്ഞു. ശ്രേയ ശ്രീകുമാർ ,
സംഗീത ചേനംപുള്ളി തുടങ്ങിയവർ പങ്കെടുത്തു.

ക്വിയർ വിഭാ​ഗത്തോടുള്ള സാമൂഹിക കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് ജിയോ ബേബി. ഇത്തരം കാഴ്ചപ്പാടുകൾ മാറ്റിയെടുക്കുന്നതിൽ  മുഖ്യ പങ്കുവഹിക്കുന്നതിനുള്ള കരുത്ത്  സിനിമയ്ക്കുണ്ടെന്നും  രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാ​ഗമായ ടാ​ഗോർ തിയേറ്ററിൽ നടന്ന മീറ്റ് ദ ഡയറക്ടറിൽ  അദ്ദേഹം പറഞ്ഞു .സിനിമയെ സാംസ്കാരിക വിനിമയോപാധിയായാണ് കാണുന്നതെന്ന് ഇറാനിയൻ നിർമ്മാതാവ് ഇനാൻ ഷാ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ചലച്ചിത്രമേഖലയിലുള്ളവരുമായി പ്രവർത്തിച്ചതിലൂടെ തന്റെ രാജ്യമായ ഇറാന്റെ സാംസ്കാരിക പൈതൃകം അതിർത്തികൾക്കതീതമായി ഉയർത്തിക്കാട്ടാനായതായി അദ്ദേഹം പറഞ്ഞു . മുഖ്യധാര ചിത്രങ്ങൾക്ക് മെക്സിക്കൻ രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ സാധിക്കുന്നില്ലെന്ന് മെക്സിക്കൻ സംവിധായകൻ ഡീഗോ ഡെൽ റിയോ പറഞ്ഞു.സംവിധായകൻ ഫാസിൽ  റസാഖ് ,റിനോഷൻ എന്നിവരും പങ്കെടുത്തു. എ. മീര സാഹിബ് മോഡറേറ്ററായിരുന്നു.