9-ാം ക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

 
criem

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കാരിയർ ആക്കിയ കേസിൽ പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ നാട്ടുകാരനായ യുവാവിനെ മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് നടക്കാവ് പൊലീസ് നേരത്തെയും അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായിരുന്നു. ഇയാളുടെ മറ്റൊരു അടുത്ത സുഹൃത്തിനെ കുറിച്ചും അന്വേഷണം നടത്തി വരികയാണ്. നേരത്തെ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട ഇയാളെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരേയും കുറിച്ചുള്ള വിവരങ്ങൾ പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 10 പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക് അസിസ്റ്റന്‍റ് കമ്മീഷണർ പ്രകാശൻ പടന്നയിലാണ് അന്വേഷണ മേൽനോട്ടം വഹിക്കുന്നത്.