ഗുവാഹത്തി ഐ ഐ ടി ഹോസ്റ്റലില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍

 
cr
ഐ ഐ ടി ഗുവാഹത്തിയില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.സൂര്യനാരായണ്‍ പ്രേം കിഷോര്‍ എന്ന വിദ്യാര്‍ഥിയെ ആണ് ഇന്നലെ  രാവിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല.

മരണവിവരം സംബന്ധിച്ച്‌ ഐഐടി ഗുവഹാത്തി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഡിസൈന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ബിരുദവിദ്യാര്‍ഥിയാണ് സൂര്യനാരായണ്‍. കേരളത്തിലുള്ള കുടുംബാഗങ്ങളെ വിവരമറിയിച്ചതനുസരിച്ച്‌ കുടുംബം ഗുവാഹാത്തിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.