മയക്കുകരുന്നു കേസ്സിൽ ജാമ്യത്തിൽ കഴിഞ്ഞുവരുന്ന പ്രതി വീണ്ടും മയക്കുമരുന്നുമായി എക്‌സൈസ് പിടിയിൽ

 
pix

എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ ഷിബുവിന്റെ  നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ പേരൂർക്കട മണ്ണാമൂല ഭാഗത്ത്‌ നിന്നും  വിൽപ്പനയ്ക്കായി Kawasaki Ninja 650 യിൽ കടത്തികൊണ്ടുവന്ന 2.58 ഗ്രാം MDMA യുമായി മണ്ണാംമൂല സ്വദേശി 27 വയസുള്ള  കാർത്തികിനെ പിടികൂടി ഒരു NDPS കേസ് എടുത്തു.

ടി പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റിന്റെ പ്രമുഖനാണ് ഇപ്പോൾ എക്‌സൈസ് പിടിയിലായ കാർത്തിക്  പ്രദേശത്തെ ചെറുപ്പക്കാരും വിദ്യാർത്ഥികളും ഈയാളുടെ ഇരകളാണ്. മുമ്പും ഇത്തരത്തിൽ MDMA കേസിൽ ജയിലിൽ കിടന്നയാളാണ് കാർത്തിക്.ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും MDMA കച്ചവടം നടത്തിയപ്പോഴാണ് വീണ്ടും പിടിയിലാക്കുന്നത്.ടി കേസ്‌ കണ്ടെടുത്ത സംഘത്തിൽ  സർക്കിൾ ഇൻസ്‌പെക്ടർ B.L.ഷിബുവിനോടൊപ്പം  പ്രിവന്റീവ് ഓഫീസർ അനിൽ കുമാർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ, സുരേഷ് ബാബു,ബിജു,രതീഷ് മോഹൻ, വിനേഷ് കൃഷ്ണ, അക്ഷയ് സുരേഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഗീതകുമാരി, ഡ്രൈവർ അനിൽ കുമാർ, എന്നിവരും പങ്കെടുത്തു.