വൈകാരിക ഭാവത്തോടെ വീണ്ടും അപ്പാനി ശരത്ത്.

താരത്തിന്‍റെ പുതിയ ചിത്രം 'റൂബി' ഡിസംബറില്‍ തിയേറ്ററിലെത്തും.
 
pix

ഏറെ വൈകാരിക ഭാവത്തോടെയുള്ള കഥാപാത്രത്തിന് ജീവന്‍ പകര്‍ന്ന് നടന്‍ അപ്പാനി ശരത്ത്. മലയാള സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള അപ്പാനി ശരത്തിന്‍റെ പുതിയ ചിത്രമാണ് 'റൂബി' പ്രേക്ഷക മനസ്സില്‍ ഇടം തേടുന്ന ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങളാണ് അപ്പാനി ശരത്തിന്‍റേതായി ഈ ചിത്രത്തിലുള്ളത്. താരത്തിന്‍റെ ഏറെ ശ്രദ്ധ നേടിയ 'അനന്തന്‍കാട്' എന്ന സിനിമയ്ക്ക് ശേഷം അപ്പാനി ശരത്ത് മുഴുനീള കഥാപാത്രമായി എത്തുന്ന സിനിമ കൂടിയാണ് റൂബി. ഷാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുജന്‍ ആരോമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറില്‍ തിയേറ്ററിലെത്തും. റൂബിയിൽ  പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമാകുന്ന വേഷമാണ് തന്‍റേതെന്ന് അപ്പാനി ശരത്ത് പറഞ്ഞു. ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. സസ്പെന്‍സും ദുരൂഹതയും നിറഞ്ഞ പ്രേക്ഷകരെ ഏറെ വിസമയിപ്പിക്കുന്ന ചിത്രമാണ് റൂബിയെന്നും അപ്പാനിശരത്ത് പറഞ്ഞു