വിമാനത്താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം

കാമുകിക്ക് പങ്കില്ലെന്ന് പ്രവാസി യുവാവ്
 
pp

 തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന് പിന്നിൽ ഡ്രൈവർ രാജേഷും സംഘവുമാണെന്ന് വെളിപ്പെടുത്തലുമായി പ്രവാസി യുവാവ് മുഹൈദിൻ. കാമുകിക്ക് ഇതിൽ പങ്കില്ലെന്നും മുഹൈദിന്‍ പറഞ്ഞു.

തമിഴ്നാട് തക്കല സ്വദേശി മുഹൈദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കാമുകി ഇൻഷയും സഹോദരൻ ഷഫീഖും ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ഇൻഷ. മുഹൈദും ഇൻഷയും ഗൾഫിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

എന്നാൽ തട്ടിക്കൊണ്ടുപോകലിൽ ഇൻഷയ്ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി മുഹൈദിന്‍ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഒരു കോടി രൂപയാണ് രാജേഷ് കുമാർ ആവശ്യപ്പെട്ടത്. തന്‍റെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തതായും മുഹൈദിന്‍ പറഞ്ഞു.