സിദ്ദിഖിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
Updated: Nov 19, 2024, 13:03 IST
ന്യൂഡെല്‍ഹി : ബലാത്സംഗക്കേസില്‍ മലയാള നടന്‍ സിദ്ദിഖിന് സുപ്രീം കോടതി ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
2016ല്‍ നടന്നതായി പറയപ്പെടുന്ന സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷം ഓഗസ്റ്റിലാണ് കേസില്‍ പരാതി സമര്‍പ്പിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസില്‍ നേരത്തെ കോടതി സിദ്ദിഖിന് താത്കാലിക ജാമ്യം അനുവദിച്ചിരുന്നു.