ദളപതി വിജയ് നായകനാകുന്ന ‘വാരിസ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

 
p


ബീസ്റ്റ്’ എന്ന ചിത്രത്തിന് ശേഷം ദളപതി വിജയ് നായകനാകുന്ന ‘വാരിസ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘രഞ്ജിതമേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോ പുറത്തിറങ്ങി. വംശി പൈഡിപള്ളി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയിൽ പൊങ്കൽ റിലീസിനൊരുങ്ങുകയാണ്. ചിത്രം തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യും. എസ്.തമനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.‘രഞ്ജിതമേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയും മാനസിയും ചേര്‍ന്നാണ്. വിജയ്, രശ്മിക മന്ദാന എന്നിവരാണ് ഗാനത്തിൽ നൃത്തം ചെയ്യുന്നത്. ലിറിക് വീഡിയോയിൽ അതിന്‍റെ ചില ഭാഗങ്ങളും ഉണ്ട്. വിജയുടെ സമീപകാല ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വാരിസ് ഒരു ഫാമിലി എന്‍റർടെയ്നറാണെന്നാണ് റിപ്പോർട്ട്.