എയര്‍ ബിഎന്‍ബി സംഗീത പരിപാടി 'ലൊല്ലാപലൂസ ഇന്ത്യ 2026' മുംബൈയില്‍.

● ലൊല്ലാപലൂസ ഇന്ത്യ 2026-ൽ സവിശേഷമായ അനുഭവങ്ങൾ അവതരിപ്പിച്ച് എയർബിഎൻബി; ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.
● അങ്കുർ തിവാരി, OAFF, സവേര, റാഷി സംഘവി എന്നിവർ ക്യൂറേറ്റ് ചെയ്‌ത ബാക്ക്‌സ്റ്റേജ് ആക്ഷൻ, ആർട്ടിസ്റ്റ് നയിക്കുന്ന സെഷനുകൾ, പിന്നണിയിലേക്കുള്ള  പ്രവേശനം എന്നിവയെല്ലാം  ആസ്വദിക്കാൻ ആരാധകർക്ക് ഒരു അപൂർവ അവസരം.
 
lolla
lolla


മുംബൈ, 2025 ഡിസംബർ 15: എയർബിഎൻബി അതിന്റെ പ്രഥമ ആഗോള ലൈവ് മ്യൂസിക് പങ്കാളിത്തത്തിന്റെ ഭാഗമായി, ജനുവരി 24, 25 തീയതികളിൽ മുംബൈയിൽ മഹാലക്ഷ്മി റേസ്‌കോഴ്‌സിൽ നടക്കുന്ന ലൊല്ലാപലൂസ ഇന്ത്യ 2026-ൽ അതിന്റെ സവിശേഷമായ അനുഭവങ്ങൾ അവതരിപ്പിക്കുന്നു. ആസ്വാദകരെ തങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന സംഗീതവുമായി കൂടുതൽ അടുപ്പിക്കുന്നതിന്റെ ഭാഗമാണിത്. യാത്ര, സംസ്കാരം, സർഗ്ഗാത്മകത എന്നിവയിലൂടെ ആളുകളെ ബന്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് കരുത്ത് പകരുന്ന എയർബിഎൻബിയുടെ ഇന്ത്യയിലെ ആവേശകരമായ ഒരു പുതിയ അധ്യായം എന്നിതിനെ വിശേഷിപ്പിക്കാം.
ബാക്ക്സ്റ്റേജ് ടൂറുകൾ, കലാകാരന്മാർ നയിക്കുന്ന സർഗ്ഗാത്മക സെഷനുകൾ മുതൽ ലൊല്ലാപലൂസ ഇന്ത്യ ഇൻസൈഡറിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം തിരശ്ശീലയ്ക്ക് പിന്നിലേക്കുള്ള പ്രവേശനം വരെ, ഓരോ അനുഭവവും ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംഗീതോത്സവങ്ങളിലൊന്നിന്റെ പിന്നണിയിലെ ലോകത്തിലേക്ക് മറക്കാനാവാത്ത ഒരു കാഴ്ച നൽകുന്നു.
തത്സമയ സംഗീതവും യാത്രയും എപ്പോഴും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല, ആളുകൾ ഉത്സവങ്ങളിൽ പങ്കെടുക്കുന്നതോടൊപ്പം തങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങളിലൂടെ സഞ്ചരിക്കുകയും ഒരു സ്ഥലത്തെ നമ്മൾ എങ്ങനെ അനുഭവിക്കുന്നുവെന്ന് നിർവചിക്കുന്ന ബന്ധത്തിന്റെ നിമിഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് എയർബിഎൻബിയുടെ ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ കൺട്രി ഹെഡ് അമൻപ്രീത് ബജാജ് പറഞ്ഞു. "ലൊല്ലാപലൂസയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഈ എക്സ്ക്ലൂസീവ് എയർബിഎൻബി അനുഭവങ്ങളിലൂടെ ആരാധകരെ ആ ലോകവുമായി കൂടുതൽ അടുപ്പിക്കുന്നു, അതിഥികളായി മാത്രമല്ല, അതിന്റെ കഥയുടെ ഭാഗമെന്ന നിലയിൽ അതിനുള്ളിലുള്ളവരായിക്കൂടി ഈ ഉത്സവം കാണാനുള്ള അപൂർവ അവസരം അവർക്ക് നൽകുന്നു," അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ഗായകരിലും ഗാനരചയിതാക്കളിലും ഒരാളായ അങ്കുർ തിവാരിയോടൊപ്പം തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നതിനുള്ള അവസരമാണിത്. ഈ എക്സ്ക്ലൂസീവ് എയർബിഎൻബി അനുഭവം ആരാധകരെ അങ്കുറിന്റെ സർഗ്ഗാത്മക ലോകത്തേക്ക് ചുവടുവെക്കാൻ കൂടിയാണ്  ക്ഷണിക്കുന്നത്. പിന്നണിയിലേക്കുള്ള അപൂർവമായ പ്രവേശനം, പെർഫോമൻസിന് മുൻപുള്ള അദ്ദേഹത്തിന്റെ വിവിധ അനുഷ്ടാനങ്ങൾ നേരിട്ടുകാണാനും, ലൊല്ലാപലൂസ ഇന്ത്യയുടെ ആഫ്റ്റർഷോകളിലേക്കുള്ള ക്ഷണത്തിനുമായി അദ്ദേഹത്തിന്റെ പരിവാരങ്ങളോടൊപ്പം ചേരാനുള്ള അവസരം കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും ഒറിജിനൽ ആയ സംഗീത സ്വരങ്ങളിലൊന്നിനെ നിർവചിക്കുന്ന താളം, വികാരം, സഹകരണം എന്നിവ അടുത്തറിയാനായി ഒരു തിരശ്ശീലയ്ക്ക് പിന്നിലെ ഒരു കാഴ്ചയാണിത് നൽകുന്നത്.

lola




OAFFനും സവേരയ്ക്കും ഒപ്പം ഗോ ബീയോണ്ട് ദി സ്റ്റേജിൽ


ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചില സൗണ്ട് ട്രാക്കുകൾക്കും സ്വതന്ത്ര ഹിറ്റുകൾക്കും പിന്നിലുള്ള പ്രശസ്ത സംഗീതസംവിധായക-പ്രൊഡ്യൂസർ ജോഡിയായ OAFF, സവേര എന്നിവരോടൊപ്പം ചേരുന്നതിനുള്ള അവസരമാണിത്. സിനിമ, പോപ്പ്, പരീക്ഷണാത്മക ഇലക്ട്രോണിക് സംഗീതം എന്നിവയെ ബന്ധിപ്പിക്കുന്ന സ്വരത്തോടെ അവർ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സമകാലിക സംഗീതത്തിന്റെ പ്രധാന ശിൽപികളായി മാറിയിരിക്കുന്നു. ആഴത്തിലുള്ള ഈ എയർബിഎൻബി അനുഭവത്തിന്റെ ഭാഗമായി അതിഥികക്ക് ഇരുവരുടെയും കൂടെ വേദിക്ക് പിന്നിൽ പോയി പ്രകടനത്തിന് മുൻപുള്ള അവരുടെ സർഗ്ഗ പ്രക്രിയയ്ക്ക് സാക്ഷ്യം വഹിക്കുകയും; അവരുടെ ക്രൂവുമായി ബന്ധപ്പെടുകയും ചെയ്യാനാവും. ഇന്ത്യയിലെ ഏറ്റവും മൗലികതയുള്ള രണ്ട് കലാകാരന്മാർ സ്റ്റുഡിയോ മുതൽ സ്റ്റേജ് വരെ സംഗീതത്തെ എങ്ങനെ ജീവസുറ്റതാക്കുന്നുവെന്ന് കണ്ടറിയാനുള്ള അപൂർവ അവസരമാണിത്.

 


റാഷി സംഘ്വിക്കൊപ്പം അണിയറയ്ക്ക് പിന്നിലെ ആത്യന്തികമായ കാഴ്ചകളിലൂടെ യാത്രചെയ്യൂ

 

ഇന്ത്യയിലെ ഏറ്റവും വലുതും സങ്കീർണ്ണവുമായ ലൈവ് മ്യൂസിക് ഇവന്റുകളിൽ ഒന്ന് എങ്ങനെയാണ് വിളക്കി യോജിപ്പിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു ഇൻസൈഡർ ടൂറിനായി ലൊല്ലാപലൂസ ഇന്ത്യ ഇൻസൈഡറിലെ റാഷി സംഘ്വിക്കൊപ്പം ചേരൂ. ഫെസ്റ്റിവൽ പ്രൊഡക്ഷനും ആഗോള പങ്കാളിത്തത്തിനും പിന്നിലെ പ്രേരകശക്തിയായ റാഷി, ലൈവ് എന്റർടൈൻമെന്റ്, ബ്രാൻഡ് സഹകരണങ്ങൾ, വലിയ തോതിലുള്ള ഇവന്റ് മാനേജ്മെന്റ് എന്നീ മേഖലകളിൽ വർഷങ്ങളുടെ അനുഭവ പരിജ്ഞാനം ഉള്ള വ്യക്തിയാണ്. തന്റെ അനുഭവത്തിലൂടെ, റാഷി ഇതിന്റെ അകത്തളങ്ങളിലെ കഥകൾ, തത്സമയ ഉൾക്കാഴ്ചകൾ, രസകരമായ ഫെസ്റ്റിവൽ ട്രിവിയകൾ എന്നിവ അതിഥികളുമായി പങ്കിടും. നിങ്ങൾ ഒരു സംഗീത പ്രേമിയോ, അല്ലെങ്കിൽ വലിയ തോതിലുള്ള ലൈവ് ഇവന്റുകൾ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ചറിയാൻ ജിജ്ഞാസയുള്ള ആളോ ആണെകിൽ സംഗീതത്തിന് പിന്നിലെ മാന്ത്രികത കാണാനും അറിയാനുമുള്ള അവസരമാണ് ഈ അനുഭവം നൽകുന്നത്.


ലൊല്ലാപലൂസ ഇന്ത്യ അസാധാരണമായ പ്രകടനങ്ങൾക്കുവേണ്ടി മാത്രമല്ല നിലകൊണ്ടിട്ടുള്ളത്, എല്ലാകാലത്തുമതെ അത് സംഗീതത്തെ ചുറ്റിപ്പറ്റി വളരുന്ന സംസ്കാരം, സമൂഹം, സർഗ്ഗാത്മകത എന്നിവയെക്കുറിച്ചുകൂടി അതെന്ന് ബുക്ക്മൈഷോയിലെ ലൈവ് ഇവന്റ്‌സ് ചീഫ് ബിസിനസ് ഓഫീസർ നമൻ പുഗാലിയ പറഞ്ഞു. “എയർബിഎൻബിയിലൂടെ, ആരാധകർക്ക് ആളുകളിലേക്കും കഥകളിലേക്കും ഇത്തരമൊരു ഉത്സവത്തെ രൂപപ്പെടുത്തുന്ന നിമിഷങ്ങളിലേക്കും അഭൂതപൂർവമായ പ്രവേശനം നൽകിക്കൊണ്ട് ഞങ്ങൾ ആ ബന്ധത്തെ കൂടുതൽ ആഴത്തിലുള്ളതാക്കുന്നു. ഈ അനുഭവങ്ങൾ സാധാരണയായി ക്രൂവിനും സ്രഷ്ടാക്കൾക്കും മാത്രമായി നീക്കിവച്ചിരിക്കുന്ന ലൊല്ലാപലൂസ ഇന്ത്യയുടെ മറ്റൊരു വശം പ്രേക്ഷകർക്ക് മുന്നിൽ തുറക്കുകയാണ് എന്ന് മാത്രമല്ല, അത് ഒരു ലോകോത്തര ഉത്സവം എങ്ങനെ സജീവമാകുമെന്നത് അടുത്തറിയാൻ അതിൻെറ ഹൃദയത്തിലേക്ക് ആരാധകരെ അടുപ്പിക്കുകകൂടി ചെയ്യുന്നു," അദ്ദേഹം പറഞ്ഞു.

lolla

എങ്ങനെ ബുക്ക് ചെയ്യാം:
● ഇതിലെ ഓരോ അനുഭവത്തിനും 5850 രൂപയായിരിക്കും നിരക്ക്.
● ഈ അനുഭവങ്ങൾക്കുള്ള ബുക്കിംഗുകൾ ഡിസംബർ 15, രാവിലെ 10 മണിക്ക് ആരംഭിക്കുന്നു.
● ഓരോ അനുഭവത്തിനും ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും ഇതിലേക്കുള്ള പ്രവേശനം ഉറപ്പിക്കുക.
● മുംബൈയിലേക്കും തിരിച്ചുമുള്ള തങ്ങളുടെ യാത്രാച്ചിലവ് അതിഥികൾ തന്നെ വഹിക്കണം.

സുദീർഘമായ ഒരു വാരാന്ത്യത്തിലാണ് ലൊല്ലാപലൂസ ഇന്ത്യ 2026 സജ്ജീകരിച്ചിരിക്കുന്നത് എന്നതിനാൽ തന്നെ നഗരത്തിലെ ഏറ്റവും ഉജ്ജ്വലമായ പ്രദേശങ്ങളിലുള്ള താമസ സൗകര്യവും എയർ ബിഎൻബി വാഗ്ദാനം ചെയ്യുന്നു, ഇത് ഉത്സവത്തിനു പുറമെ മുംബൈ നമുക്ക് കാണിച്ചുതരുന്നതെല്ലാം ആസ്വദിക്കുന്നത് എളുപ്പമാക്കുന്നു.