മിസിസ് കേരള 2026 കിരീടം ഡോ. നിഷ അശോക് കുമാറിന്
സൗന്ദര്യവും ആത്മവിശ്വാസവും വ്യക്തിത്വമികവും ഒരേ വേദിയിൽ സംഗമിച്ച വർണാഭമായ രാത്രിയിൽ മിസിസ് കേരള 2026 കിരീടം ഡോ. നിഷ അശോക് കുമാർ സ്വന്തമാക്കി. എസ്പാനിയോ ഇവന്റ്സ് സംഘടിപ്പിച്ച മിസിസ് കേരള സീസൺ എട്ടിന്റെ ഗ്രാൻഡ് ഫിനാലെ ആധുനിക കേരള വനിതയുടെ കഴിവുകളുടെയും സൗന്ദര്യത്തിന്റെയും ആഘോഷമായി മാറി. കളമശ്ശേരി എസ്.ഡി. സ്കേപ്സിലായിരുന്നു മത്സരം.
ജൂണി ജേക്കബ് ഫസ്റ്റ് റണ്ണർ അപ്പായപ്പോൾ ഗിഫ്റ്റി ജോസ് സെക്കൻഡ് റണ്ണർ അപ്പും ടിന്റു പണിക്കർ തേർഡ് റണ്ണർ അപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു.
മിസിസ് കേരള 2017 വിജയിയും ബ്രാൻഡ് അംബാസഡറുമായ സജിനാസ് സലീം വിജയിക്ക് കിരീടമണിയിച്ചു. മിസിസ് കേരള 2025 വിജയി പ്രിസില്ല ആർനോൾഡ് ഫസ്റ്റ് റണ്ണർ അപ്പിനുള്ള കിരീടം സമ്മാനിച്ചു.
700 അപേക്ഷകരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 48 ഫൈനലിസ്റ്റുകളാണ് മൂന്ന് റൗണ്ടുകളിലായി മാറ്റുരച്ചത്. കൈത്തറി സാരിയണിഞ്ഞുള്ള പരിചയപ്പെടുത്തൽ റൗണ്ടോടെയായിരുന്നു മത്സരങ്ങളുടെ തുടക്കം. തുടർന്ന് ഗ്രൂപ്പ് പെർഫോമൻസും ചോദ്യോത്തര റൗണ്ടും നടന്നു. സൗന്ദര്യ മത്സരത്തിനപ്പുറം ചാരിറ്റി, സാമൂഹിക സേവന പ്രവർത്തനങ്ങളിലും മത്സരാർഥികൾ പങ്കാളികളായി.
മിസിസ് കേരള 2017 വിജയി സജിനാസ് സലീം, നടിമാരായ മീര വാസുദേവ്, കുക്കു പരമേശ്വരൻ, ജുവൽ മേരി, നടൻ ശരത് ദാസ് എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. വിവിധ സബ്ടൈറ്റിൽ വിഭാഗങ്ങളിലെ വിജയികളെയും ചടങ്ങിൽ ആദരിച്ചു.
ടൂത്ത്കെയർ ആയിരുന്നു ടൈറ്റിൽ സ്പോൺസർ. സമോറ, കേശ ഹെയർ ഓയിൽ, സജാസ് ബൊട്ടീക്ക്, ഷോപ്പ് 365 ഡേയ്സ് എന്നിവർ പവേർഡ് ബൈ പാർട്ണർമാരായി. ബ്ലാക്ക് ടുലിപ് ഫ്ലവേഴ്സ്, ഡോ. മറീന വർഗീസ്, പാറക്കാട്ട് ജ്വൽസ്, സമാരിട്ടൻ ഹോസ്പിറ്റൽ പഴങ്ങനാട്, ഫെർമാറ്റ്സ് ഇന്റർനാഷണൽ മ്യൂസിക് അക്കാദമി എന്നിവർ അസോസിയേറ്റ് സ്പോൺസർമാരായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ക്രിയേഷൻസ് മാർക്കറ്റിങ് പാർട്ണറായി.
എസ്പാനിയോ ഇവന്റ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അൻവർ എ.ടി. ഷോ ഡയറക്ടറായി. ഡാലു കൃഷ്ണദാസ് ഗ്രൂമിങ്ങിനും കൊറിയോഗ്രഫിക്കും നേതൃത്വം നൽകി. ഷാജി പട്ടിക്കരയായിരുന്നു പ്രോഗ്രാം കോർഡിനേറ്റർ.
