കരുത്തുറ്റ നാല് സീസണുകൾ: സീസൺ 4-ലെ ആർട്ടിസ്റ്റ് ലൈനപ്പ് പ്രഖ്യാപിച്ചു കോക്ക് സ്റ്റുഡിയോ ഭാരത്
രേഖാ ഭരദ്വാജ്, ആദിത്യ റിഖാരി, കുത്ലെ ഖാൻ, ഖൈസർ നിസാമി, അർസ്ലാൻ നിസാമി, സ്വരിത് ശുക്ല തുടങ്ങിയവർ അടങ്ങിയ 'ദ ലിസ്റ്റ്'.
ഇന്ത്യയുടെ സ്ട്രീമിംഗ് ലാൻഡ്‌സ്‌കേപ്പിനെ പുനർനിർമ്മിച്ച മൂന്ന് സീസണുകൾക്ക് ശേഷം കോക്ക് സ്റ്റുഡിയോ ഭാരത് സീസൺ 4-മായി തിരിച്ചെത്തുന്നു. പ്രാദേശിക ശബ്ദങ്ങളും പാരമ്പര്യങ്ങളും പുനർനിർമ്മിക്കുന്നതിനായി ഇന്ത്യയിലുടനീളമുള്ള കലാകാരന്മാരെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ പ്രശസ്തമായ ഈ പ്ലാറ്റ്‌ഫോം ഈ വർഷം പങ്കെടുക്കുന്ന കലാകാരന്മാർ ആരൊക്കെയെന്ന് വെളിപ്പെടുത്തുന്ന 'ദി ലിസ്റ്റ്' എന്ന പരിപാടിയോടെയാണ് പുതിയ സീസൺ ആരംഭിക്കുന്നത്.
ഇന്ത്യൻ സംഗീത ചാർട്ടുകളിൽ ഒന്നാമതെത്തിയ ഇന്ത്യയുടെ കവിതാ സംസ്കാരത്തിന്റെ ആധുനിക വ്യാഖ്യാനമായ അർസ് കിയ ഹേയും ഉത്സവകാലത്തിന് അനുയോജ്യമായ ഹോളി ആയി രേ പോലുള്ള ട്രാക്കുകളും സീസൺ 3 പ്രേക്ഷകർക്ക് നൽകിയെങ്കിൽ, സീസൺ 4 അതിനെ ഇന്ത്യയുടെ പ്രാദേശിക ഭൂപ്രകൃതികളിലേക്ക് ആഴത്തിൽ കൊണ്ടുപോകുന്നു.
ഈ വർഷത്തെ ലൈനപ്പിൽ ആദിത്യ റിഖാരി, കുത്ലെ ഖാൻ, റാവേറ്റർ, ഫഹീം അബ്ദുള്ള, അർസലൻ നിസാമി, മധുർ ശർമ്മ, അശോക് മസ്‌കീൻ, വൈഭവ് പാനി, മുഹമ്മദ് ഫൈസ്, മമേ ഖാൻ, ഖ്വാബ്, ഉത്പൽ ഉദിത്, രേഖ ഭരദ്വാജ് എന്നിവർ ഉൾപ്പെടുന്നു. രാജ്യത്തിന്റെ വളരെ വ്യത്യസ്തമായ കോണുകളെ പ്രതിനിധീകരിക്കുന്ന, വ്യത്യസ്ത സംഗീത പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന, വളരെ വ്യത്യസ്തമായ പ്രേക്ഷകരെ പ്രതിനിധീകരിക്കുന്ന കലാകാരന്മാരുടെ ഒരു ശക്തമായ സങ്കലനമാണ് ഇത്.
ഈ സീസണിനെ നിർവചിക്കുന്നത് വൈവിധ്യമാർന്ന ശ്രേണിയാണ്. വരാനിരിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്താതെ, സീസൺ 4 വ്യക്തിഗത കഥപറച്ചിൽ, ആരാധന, തീവ്രാഭിലാഷം, ഓർമ്മ, പുനർവ്യാഖ്യാനം എന്നിവയിലൂടെ കടന്നുപോകുന്നു. ഇന്ത്യയുടെ ജീവിക്കുന്ന സാംസ്കാരിക പാരമ്പര്യങ്ങളിൽ നിന്നും സംഗീത രീതികളിൽ നിന്നും, രാജസ്ഥാനി നാടോടി പാരമ്പര്യങ്ങൾ, കശ്മീരി ആഖ്യാന രൂപങ്ങൾ, ബനാറസിൽ വേരൂന്നിയ വിവരണങ്ങൾ, പഞ്ചാബിൽ നിന്നുള്ള സൂഫി പാരമ്പര്യം, ആധുനിക പ്രണയത്തെക്കുറിച്ചുള്ള സമകാലിക കാഴ്ച്ചപ്പാട് എന്നിവയിൽ നിന്ന് ആഴത്തിൽ വരച്ചെടുക്കുന്നു ഇതെല്ലാം. വ്യത്യസ്തമായ ശബ്ദങ്ങൾ. അപ്രതീക്ഷിത ജോഡികൾ. സംസ്കാരം, സ്ഥലം, ഓർമ്മ എന്നിവയാൽ രൂപപ്പെടുത്തിയ കഥകൾ എന്നിങ്ങനെയാണെങ്കിലും, പക്ഷേ അതിൽ മാത്രം ഒതുങ്ങുന്നില്ല.
രേഖ ഭരദ്വാജ് പറഞ്ഞു, “ഓരോ തലമുറയും അവരുടേതായ രീതിയിൽ സ്വന്തം വേരുകൾ വീണ്ടും കണ്ടെത്തുന്നു. പരസ്പര സഹകരണത്തിലൂടെ ആ പുനർ കണ്ടെത്തൽ അരങ്ങേറുന്ന ഒരു ഇടം കോക്ക് സ്റ്റുഡിയോ ഭാരത് ഒരുക്കിക്കൊടുക്കുന്നു. പാരമ്പര്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കുന്നതിനൊപ്പം അതിനെ ഒരു പുതിയ ചട്ടക്കൂടിൽ ആവിഷ്ക്കരിക്കാൻ അനുവദിക്കുന്നു സീസൺ 4.”
ആദിത്യ റിഖാരി പറഞ്ഞു, “എന്റെ സംഗീതം എപ്പോഴും വ്യക്തിപരവും വൈകാരികവുമാണ്. കോക്ക് സ്റ്റുഡിയോ ഭാരതിലൂടെ ശബ്ദം ചുറ്റും വളരുമ്പോഴും ആ പാട്ടിന്റെ ഹൃദയം സുരക്ഷിതമായി തുടരുന്നു. സീസൺ 4 അങ്ങനെയായാണ് തോന്നുന്നത്, എഴുത്തിൽ ഏറെ അടുപ്പമുള്ളതും എന്നാൽ കേൾക്കുന്ന രീതിയിൽ അത് വിശാലവുമാണ്.”
ഫഹീം അബ്ദുള്ള പറഞ്ഞു, “ഓർമ്മ, സ്വത്വം, വികാരം എന്നിവയെ ഉൾക്കൊള്ളുന്നു സംഗീതം. പറയാൻ ഒരു കഥയുള്ള കശ്മീരിൽ നിന്നുള്ള ഒരു കവിയുടെ ഭാവനയിൽ നിന്നാണ് ഈ ഗാനം വരുന്നത്. കോക്ക് സ്റ്റുഡിയോ ഭാരതിന്റെ ഭാഗമാകുന്നത് ആ കഥപറച്ചിലിന്റെ ലോകത്തെ ഒരു ദേശീയ വേദിയിലേക്ക് കൊണ്ടുവരാനുള്ള അവസരം എനിക്ക് നൽകുന്നു. ഞാൻ ഭാഗമായ ഈ സീസൺ, ഞാൻ കേട്ടു വളർന്ന കോക്ക് റോക്കുമായി എന്റെ വേരുകൾ ലയിപ്പിക്കാൻ എന്നെ പ്രാപ്തമാക്കി.”
വിശദാംശങ്ങൾ ഓരോ ട്രാക്കിലൂടെയും വികസിച്ചു കൊണ്ടിരിക്കും. വ്യത്യസ്ത ശബ്ദങ്ങൾക്ക് അവയുടെ വേരുകളോട് സത്യസന്ധത പുലർത്തിക്കൊണ്ട് തന്നെ ഒത്തുചേരാൻ കഴിയുന്ന ഒരു ഇടം സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കൊക്ക-കോള ഇന്ത്യ ആൻഡ് സൗത്ത് വെസ്റ്റ് ഏഷ്യയുടെ ഐഎംഎക്സ് (ഇന്റഗ്രേറ്റഡ് മാർക്കറ്റിംഗ് എക്സ്പീരിയൻസ്) ലീഡ് ശന്തനു ഗംഗാനേ പറഞ്ഞു, “കോക്ക് സ്റ്റുഡിയോ ഭാരത് ഇന്ത്യയുടെ നാടോടി പാരമ്പര്യങ്ങളെയും സമകാലിക ശബ്ദങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നു. അതിലൂടെ പഴയതും പുതിയതും ഒരുമിച്ച് പരിണമിക്കുന്ന ഒരു വേദി സൃഷ്ടിക്കുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിൽ, പ്രാദേശിക ഭാഷകൾ, പരമ്പരാഗത ഉപകരണങ്ങൾ, പറയാത്ത കഥകൾ എന്നിവയുടെ ശക്തമായ ആഖ്യാനം വലിയ തോതിൽ അവതരിപ്പിക്കുന്നത് കണ്ടു. സീസൺ 4 ആ സമീപനത്തെ ത്വരിതപ്പെടുത്തുകയും ഹൃദയഭൂമിയിൽ നിന്നുള്ള സംസ്കാരത്തെയും സംഗീതത്തെയും ദേശീയ, ആഗോള വേദികളിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.”
യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പിന്റെ ഇന്ത്യ & ദക്ഷിണേഷ്യ ചെയർമാനും സിഇഒയും, സ്ട്രാറ്റജി ഫോർ ഏഷ്യ, മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക (എഎംഇഎ) സീനിയർ വൈസ് പ്രസിഡന്റു\മായ ദേവരാജ് സന്യാൽ പറഞ്ഞു, “ഇന്ത്യയുടെ സംഗീത വ്യവസായത്തിന് ആവശ്യമായ തരത്തിലുള്ള സൃഷ്ടിപരമായ ഒരു ആവാസവ്യവസ്ഥയുടെ മൂർത്തീരൂപമാണ് കോക്ക് സ്റ്റുഡിയോ ഭാരത് - നമ്മുടെ പ്രാദേശിക പൈതൃകത്തിന്റെ ആഴത്തെ മാനിക്കുന്നതോടൊപ്പം അത് സമകാലികവും ആഗോളതലത്തിൽ പ്രതിധ്വനിക്കുന്നതുമായ ശബ്ദത്തിലേക്ക് വിവർത്തനം ചെയ്യുന്ന ഒന്ന്. കഴിഞ്ഞ മൂന്ന് സീസണുകളിൽ, ആധികാരികമായ കഥപറച്ചിലിന്റെയും സാംസ്കാരിക സഹകരണത്തിന്റെയും ശക്തി ഞങ്ങൾ തെളിയിച്ചിട്ടുണ്ട്. സീസൺ 4-ലേക്ക് പ്രവേശിക്കുമ്പോൾ സർഗ്ഗാത്മകതയാണ് ഞങ്ങളുടെ ഏറ്റവും വലിയ മത്സരസ്വഭാവമുള്ള നേട്ടമായി തുടരുന്നത് എന്ന് ഉറപ്പാക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ.”
“ഇന്നത്തെ ലോകത്ത്, ഉപഭോക്താവ് ഇനി ഒരു നിഷ്ക്രിയ ശ്രോതാവല്ല, മറിച്ച് ഒരു സൂപ്പർഫാൻ ആയി നമ്മോടൊപ്പം സംസ്കാരത്തെ രൂപപ്പെടുത്തുന്നതിലൂടെ സജീവ പങ്കാളിയാണ്. അത് ഞങ്ങളുടെ പ്രധാന ലക്ഷ്യത്തെ ലളിതമാക്കുന്നു - ഏറ്റവും മികച്ച കലാകാരന്മാരുമായി ചേർന്ന് ഏറ്റവും ആകർഷകമായ സംഗീതം നിർമ്മിക്കുക, അങ്ങനെ ചെയ്യുന്നതിലൂടെ ഇന്ത്യയിലും അതിനപ്പുറത്തും സംസ്കാരത്തെ രൂപപ്പെടുത്താൻ സഹായിക്കുക.”
കോക്ക് സ്റ്റുഡിയോ ഭാരത് എപ്പോഴും പ്രാദേശികതയെ കേന്ദ്രബിന്ദുവാക്കിയിട്ടുണ്ട്. ഡിജിറ്റൽ-ഫസ്റ്റ് പ്രേക്ഷകർക്കായി നിർമ്മിച്ച ഇത് പ്രാദേശിക ഭാഷകൾ, നാടോടി കഥകൾ, പരമ്പരാഗത ഉപകരണങ്ങൾ, സമകാലിക കലാകാരന്മാർ എന്നിവരെ ഒരു വേദിയിലേക്ക് കൊണ്ടുവരുന്നു. വർഷങ്ങളായി രാജ്യത്തുടനീളമുള്ള കലാകാരന്മാരെ ഈ വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ കലാകാരന്റെയും ആധികാരികതയും ശൈലിയും കാത്തുസൂക്ഷിച്ചുകൊണ്ട് ഈ ഫോർമാറ്റ് അനുപമമായ ജോഡികളെ പ്രോത്സാഹിപ്പിക്കുന്നു.
അനുഭവവും പരീക്ഷണവും തുല്യ അളവിൽ ഒരുമിച്ച് കൊണ്ടുവരുന്നു സീസൺ 4. ആദ്യ ട്രാക്ക് പുറത്തിറങ്ങാൻ പോകുന്നതോടെ അടുത്തതായി വരാൻ പോകുന്നതെന്താണെന്ന് ശബ്ദലേഖനം ചെയ്യാൻ തയ്യാറായിക്കൊണ്ട് കോക്ക് സ്റ്റുഡിയോ ഭാരത് വീണ്ടും ആ നിമിഷത്തിലേക്ക് ചുവടുവെക്കുന്നു.
