പ്രഥമ ബാലഭാസ്‌ക്കര്‍ പുരസ്‌കാരം ഗായകന്‍ ശ്രീനിവാസിന് സമ്മാനിച്ചു.

 
Balu

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ ബാലഭാസ്‌ക്കര്‍ പുരസ്‌ക്കാരം പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ശ്രീനിവാസിനു സമ്മാനിച്ചു.  മോഡല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര താരം മേനകാ സുരേഷാണ് പുരസ്‌കാര സമര്‍പ്പണം നടത്തിയത്.
ഇതുവരെ ലഭിച്ച എല്ലാ അവാര്‍ഡുകളേക്കാളും മഹത്തരമാണ് ബാലുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡെന്ന് ശ്രീനിവാസ് പറഞ്ഞു. യോഗത്തില്‍ മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് കെ.വി അധ്യക്ഷത വഹിച്ചു. ബാലചന്ദ്രന്‍ സി , പാര്‍വതീപുരം പത്മാഭഅയ്യര്‍, ഫ്രീഢമേരി ജെ എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അരുണ്‍ സുധാകര്‍ സ്വാഗതവും അജിത് കുമാര്‍ എല്‍ എസ് നന്ദിയും പറഞ്ഞു. യോഗനാന്തരം മോഡല്‍ സ്‌കൂള്‍ ബാന്റിന്റെ ഫ്യൂഷന്‍ പ്രോഗ്രാമും ഉണ്ടായിരുന്നു.