"ദി പെറ്റ് ഡിക്ടറ്റീവ് " എറണാകുളത്ത്.

 
poster

ഷറഫുദ്ദീൻ,അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന 
"ദി പെറ്റ് ഡിക്ടറ്റീവ് " എന്ന ചിത്രത്തിന്റെ
ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
തൃക്കാക്കര ശ്രീ വാമനമൂർത്തി ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജാ ചടങ്ങിൽ രഞ്ജി പണിക്കർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
മാസ് റൊമാന്റിക് കോമഡി എന്റർടെയ്നർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ  പ്രനീഷ് വിജയൻ ജയ് വിഷ്ണു എന്നിവർ  ചേർന്ന് എഴുതുന്നു.
നടൻ ഷറഫുദ്ദീൻ ആദ്യമായി നിർമാതാവാകുന്ന ചിത്രം കൂടിയാണ് 
"ദി പെറ്റ് ഡിക്ടറ്റീവ് ".
ആനന്ദ് സി ചന്ദ്രൻ
ഛായാഗ്രഹണം നിർവഹിക്കുന്നു.
എഡിറ്റിംഗ്-അഭിനവ് സുന്ദർ നായക്,
സംഗീതം-രാജേഷ് മുരുഗേശൻ, പ്രൊഡക്ഷൻ ഡിസൈനർ-ദിനോ ശങ്കർ,ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ജയ് വിഷ്ണു,കോസ്റ്റ്യുംസ്- ഗായത്രി കിഷോർ,  മേക്കപ്പ്-റോണക്‌സ് സേവ്യർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ,വിഎഫ്എക്‌സ് സൂപ്പർവൈസർ-
പ്രശാന്ത് കെ നായർ,
സ്റ്റിൽസ്- അജിത് മേനോൻ, പ്രൊഡക്ഷൻ  കൺട്രോളർ-പ്രണവ് മോഹൻ,പി ആർ ഒ-എ എസ് ദിനേശ്.

poster