പേസ്മേക്കര്‍ ചികിത്സയിലെ നൂതന സംവിധാനം; ശില്പശാല സംഘടിപ്പിച്ചു

 
p
പേസ്മേക്കര്‍ ചികിത്സയിലെ നൂതനമാര്‍ഗങ്ങളെക്കുറിച്ച് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍  ശില്പശാല സംഘടിപ്പിച്ചു. പേസ്മേക്കര്‍ ചികിത്സയിലെ ലെഫ്ട് ബണ്ടില്‍ പേസിംഗ് എന്ന നൂതന ചികിത്സാരീതിയെക്കുറിച്ച് മധുരയില്‍ നിന്നെത്തിയ പ്രൊഫസര്‍ ഷണ്‍മുഖസുന്ദരം വിശദമായി വിവരിച്ചു. അതിനുശേഷം കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍മാര്‍ മൂന്നുരോഗികളില്‍ നൂതനരീതിയിലൂടെ വിജയകരമായി പേസ്മേക്കര്‍ ഘടിപ്പിക്കുകയും അതിന്‍റെ തത്സമയവിവരണം നല്‍കുകയും ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ഈ ചികിത്സാമേഖലയിലെ വിദഗ്ധരായ പ്രൊഫ ഷണ്‍മുഖസുന്ദരം (മധുര), മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ ശിവപ്രസാദ്, ഡോ വി വി രാധാകൃഷ്ണന്‍, ഡോ മാത്യു ഐപ്പ്, ഡോ ആര്‍, ബൈജു, ഡോ ബി കൃഷ്ണകുമാര്‍ എന്നിവര്‍ക്കൊപ്പം അധ്യാപകരും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും കാത്ത് ലാബ് ടെക്നീഷ്യന്മാരും പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വൈദ്യശാസ്ത്രമേഖലയിലെ നൈപുണ്യവികസന പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.