നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും കൊവിഡിനെ ഇപ്പോഴും നിസാരമായി കാണരുതെന്ന് ആവര്‍ത്തിക്കുകയാണ് ആരോഗ്യ വകുപ്പ്.
ഒറ്റയ്ക്ക് പോകുമ്പോള്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ടത്തിലും ആശുപത്രിയിലുമൊക്കെ മാസ്‌ക് ധരിച്ചേ നടക്കാവൂയെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ്
Apr 10, 2022, 21:28 IST
പരിശോധനയില്‍ പത്തില്‍ നാലു പേര്‍ക്ക് കൊവിഡാനന്തര പ്രശ്‌നങ്ങള്‍ തുടരുന്നുണ്ട്.
നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും കൊവിഡിനെ ഇപ്പോഴും നിസാരമായി കാണരുതെന്ന് ആവര്‍ത്തിക്കുകയാണ് ആരോഗ്യ വകുപ്പ്. ഒറ്റയ്ക്ക് പോകുമ്പോള്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ടത്തിലും ആശുപത്രിയിലുമൊക്കെ മാസ്‌ക് ധരിച്ചേ നടക്കാവൂയെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം മാസ്‌ക് വില്‍പ്പനയും കുറഞ്ഞിട്ടുണ്ട്. മറ്റു പകര്‍ച്ച വ്യാധികളുടെയും ജീവിതശൈലീ രോഗങ്ങളുടെയും എണ്ണം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇനി ആരോഗ്യ വിഭാഗത്തിന്റെ പ്രധാന പരിഗണന. 'ഡ്രഗ്‌സ് റസിസ്റ്റന്‍സ്' വില്ലനായി മാറുന്നതിനാല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കുന്നത് പരമാവധി കുറയ്ക്കണമെന്നും നല്‍കുന്നുണ്ടെങ്കില്‍ കാരണം കൃത്യമായി രേഖപ്പെടുത്തണമെന്നും ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളെ നിസാരമായി കാണരുതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. പരിശോധനയില്‍ പത്തില്‍ നാലു പേര്‍ക്ക് കൊവിഡാനന്തര പ്രശ്‌നങ്ങള്‍ തുടരുന്നുണ്ട്. എന്നാല്‍ ഇതില്‍ ചികിത്സ തേടുന്നവര്‍ തുലോം തുച്ഛമാണ്. ക്ഷീണം, നെഞ്ചിടിപ്പ്, ചുമ, മണം-രുചി നഷ്ടപ്പെടല്‍, തലവേദന, ശ്വാസംമുട്ടല്‍, സന്ധിവേദന, ഉറക്കക്കുറവ്, മ്ലാനത, മുടികൊഴിച്ചില്‍, തുടര്‍ച്ചയായി ശരീരത്ത് വാതപ്പരു രൂപപ്പെടുക തുടങ്ങിയ ബുദ്ധിമുട്ടുകളും കാണുന്നുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരിലാണ് ഇതിന്റെ തീവ്രത കൂടുതല്‍. ഉത്കണ്ഠയും ഉറക്കക്കുറവും അനുഭവിക്കേണ്ടി വരുന്നവരാണ് കടുത്ത മാനസിക ബുദ്ധിമുട്ടുകളിലേയ്ക്ക് പോകുന്നത്. നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങളുള്ളവര്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ സഹായം തേടണം
