വിദേശ രാജ്യങ്ങളിലേക്ക് ആയുഷിന്റെ പ്രവർത്തനം വ്യാപിപ്പിക്കണം

തിരുവനന്തപുരം: ആയുർവേദത്തിന്റെ വികാസത്തിനു വേണ്ടി വിദേശരാജ്യങ്ങളിൽആയുഷിന്റെ പ്രവർത്തനം വ്യാപിപ്പിക്കണമെന്ന് വിദഗ്ധർ . നാലമത് ഗ്ലോബൽആയുർവേദ ഫെസ്റ്റിവലിനോടനുബന്ധിച്ച് ആയുർവേദ മേഖലയിൽവിദേശ രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യുന്ന ഇന്ത്യൻ വംശജർ ഒത്തുചേർന്ന പരിപാടിയിലാണു ആവശ്യം ഉയർന്നത്. യൂറോപ്പിലും അറബ് രാഷ്ട്രങ്ങളിലും ഉൾപ്പെടെ ആയുർവേദത്തിനും മറ്റ് പരമ്പരാഗത ചികിത്സക്കുമുള്ളപ്രാധാന്യം വർധിക്കുന്നുണ്ട്. എന്നാൽ ആരോഗ്യ രംഗത്ത് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതുംപ്രഫഷണൽ പരിശീലനത്തിന്റെ കുറവും വെല്ലുവിളിയാണ്. അലോപ്പതി ചികിത്സാരംഗത്തുള്ളആശുപത്രികളിൽ തന്നെ ആയുർവേദത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താം. ഈ മേഖലയിൽ വ്യക്തമായ ഒരുഘടനയും ചട്ടക്കൂടും ആയുഷ് ഇടപെട്ട് ഉണ്ടാക്കണമെന്ന
 
വിദേശ രാജ്യങ്ങളിലേക്ക് ആയുഷിന്റെ പ്രവർത്തനം വ്യാപിപ്പിക്കണം

തിരുവനന്തപുരം: ആയുർവേദത്തിന്റെ വികാസത്തിനു വേണ്ടി വിദേശരാജ്യങ്ങളിൽ
ആയുഷിന്റെ പ്രവർത്തനം വ്യാപിപ്പിക്കണമെന്ന് വിദഗ്ധർ . നാലമത് ഗ്ലോബൽ
ആയുർവേദ ഫെസ്റ്റിവലിനോടനുബന്ധിച്ച് ആയുർവേദ മേഖലയിൽ
വിദേശ രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യുന്ന ഇന്ത്യൻ വംശജർ ഒത്തുചേർന്ന പരിപാടിയിലാണു ആവശ്യം ഉയർന്നത്.

യൂറോപ്പിലും അറബ് രാഷ്ട്രങ്ങളിലും ഉൾപ്പെടെ ആയുർവേദത്തിനും മറ്റ് പരമ്പരാഗത ചികിത്സക്കുമുള്ള
പ്രാധാന്യം വർധിക്കുന്നുണ്ട്. എന്നാൽ ആരോഗ്യ രംഗത്ത് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതും
പ്രഫഷണൽ പരിശീലനത്തിന്റെ കുറവും വെല്ലുവിളിയാണ്. അലോപ്പതി ചികിത്സാരംഗത്തുള്ള
ആശുപത്രികളിൽ തന്നെ ആയുർവേദത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താം. ഈ മേഖലയിൽ വ്യക്തമായ ഒരു
ഘടനയും ചട്ടക്കൂടും ആയുഷ് ഇടപെട്ട് ഉണ്ടാക്കണമെന്ന അഭിപ്രായവും അവർ മുന്നോട്ട് വെച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് ആയുർവേദ
മേഖലയിൽ ഗവേഷണം നടത്തുന്നതിന്റെ സാധ്യതകളെക്കുറിച്ച് സ്വിറ്റ്സ് ആയുർവേദ മെഡിക്കൽ അക്കാദമി
(സ്വിറ്റ്സർലാൻഡ്)ഡയറക്ടർ ഡോ.മൈക്കിൾ ഡിക്സണും, സൗക്യ മാനേജിംഗ് ഡയറക്ടർ ഡോ.ഐസക് മത്തായിയും
ആശയങ്ങൾ പങ്കുവെച്ചു. വിദേശ രാഷ്ട്രങ്ങളിൽ ആയുഷ് ചികിത്സ കേന്ദ്രങ്ങൾ തുടങ്ങാൻ ഇന്ത്യ മുന്നോട്ട് വരണമെന്നും
അവർ ആവശ്യപ്പെട്ടു.

സോമതീരം ആയുർവേദ ഗ്രൂപ്പ് ചെയർമാൻ ബേബി മാത്യു സോമതീരം, ഡോ.ഇ പി ജീവൻ(ജർമ്മനി)
ഡോ.അജിത്(സിംഗപ്പൂർ), ഡോ.ഇന്ദു രവീന്ദ്രനാഥ് (യു.കെ), ഡോ.ഹഫീൽ(യു.എ.ഇ),
ഡോ.ജയരാജൻ കെ(യു.എസ്.എ), ഡോ.ശിവരാമപ്രസാദ് (യു.എസ്.എ) ഡോ.ഷിബു വല്ലൊന്തറയിൽ(ജർമ്മനി)
ഡോ.സുദേവ് സി, ഡോ. വി മാധവചന്ദ്രൻ, ഡോ.അനിൽകുമാർ എന്നിവർ പങ്കെടുത്തു