സംസ്ഥാനത്ത് ഓക്സിജന് ലഭ്യത അതിവേഗം കുറഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്ത് ഓക്സിജന് ലഭ്യത അതിവേഗം കുറഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിലവില് ഓക്സിജന് ക്ഷാമം ഉണ്ടെന്നല്ല പറയുന്നത്. രണ്ടാം തരംഗത്തില് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതിനാല് ഓക്സിജന് ആവശ്യം കൂടി. മതിയായ ഓക്സിജന് ഉറപ്പാക്കാന് കേന്ദ്രസഹായം ആവശ്യമാണ്. ഇറുക്കുമതി ചെയ്യുന്ന ദ്രവീകൃത ഓക്സിജന് 1000 മെട്രിക് ടണ് കേരളത്തിന് ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതില് തന്നെ 500 മെട്രിക് ടണ് അത്യാവശ്യമായി നല്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഓക്സിജന് വിതരണത്തില് നിലവില് പ്രശ്നങ്ങളില്ല. വലിയ തോതില്‍ ക്ഷാമമില്ല.സ്വകാര്യ ആശുപത്രികളില്‍ ആവശ്യമായ ഓക്സിജന്‍ എത്തിക്കും. ഓക്സിജന്‍ പ്രധാനമായ സംഗതിയായത് കൊണ്ട് ആവശ്യത്തിലധികം സൂക്ഷിക്കാനുള്ള പ്രവണതയുണ്ടാവും. രോഗികളുടെ എണ്ണം നോക്കി ആവശ്യമായ ഓക്സിജന്‍ എത്തിക്കാന്‍ ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം. ഇതിലൊരു വീഴ്ചയും ഉണ്ടാവാതെ കുറ്റമറ്റ രീതിയില്‍ നടപ്പാക്കണം.ഇപ്പോഴത്തെ നമ്മുടെ ഐസിയു ബെഡുകളുടെ അവസ്ഥ സര്‍ക്കാര്‍ ആശുപത്രികളില്‍ 2857 ഐസിയു ബെഡുണ്ട്. അതില്‍ 996 ബെഡുകളില്‍ കൊവിഡ് രോഗികളും 756 ബെഡുകളില്‍ മറ്റു രോഗികളുമാണുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലെ 38.7 ശതമാനം ഐസിയു ബെഡുകളാണ് ഇപ്പോള്‍ ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7805 ഐസിയു ബെഡുകളില്‍ 1037 എണ്ണമാണ് കൊവിഡ് രോഗികള്‍ക്കായി നിലവില് ഉപയോഗിക്കുന്നത്.സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ള ആകെ വെന്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതില്‍ 441 വെന്റിലേറ്ററുകള്‍ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായും 185 എണ്ണം കൊവിഡേതര രോഗികളുടെ ചികിത്സയ്ക്കും ഉപയോഗിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ മൊത്തം വെന്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്.സ്വകാര്യ ആശുപത്രികളില്‍ 1523 വെന്റിലേറ്ററുകളില്‍ 377 എണ്ണമാണ് നിലവില്‍ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. മെഡിക്കല്‍ കോളേജുകളില്‍ ആകെയുള്ള 3231 ഓക്സിജന്‍ ബെഡുകളില്‍ 1731 എണ്ണം കൊവിഡ് രോഗികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. അതില്‍ 1429 ബെഡുകളും രോഗികള്‍ ചികിത്സയിലുണ്ട്. 546 പേര്‍ കൊവിഡേതര രോഗികളാണ്. മൊത്തം 3231 ഓക്സിജന്‍ ബെഡുകളില്‍ 1975 എണ്ണവും നിലവില് ഉപയോഗത്തിലാണ്.ഡയറക്ടേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വ്വീസിന് കീഴിലെ ആശുപത്രികളില്‍ 3001 ഓക്സിജന്‍ ബെഡുള്ളതില്‍ 2028 ബെഡുകള്‍ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവച്ചു. അവയില്‍ 1373 എണ്ണത്തില്‍ ആളായി കൊവിഡേതര രോഗികളെ എടുത്താലും 52 ശതമാനം ബെഡുകളിലും രോഗികളായി. സ്വകാര്യ ആശുപത്രികളിലെ 2990 ഓക്സിജന്‍ ബെഡുകളില്‍ 66.16 ശതമാനം ബെഡുകള്‍ ഇതിനോടകം ഉപയോഗത്തില്‍ ആയി കഴിഞ്ഞെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
