കൊറോണ വാക്സിൻ; രണ്ട് ഡോസുകളും എടുത്ത ആരും വൈറസ് ബാധിച്ച് മരിച്ചിട്ടില്ലെന്ന് എയിംസ് പഠന റിപ്പോർട്ട്
വാക്സിനെടുത്ത ശേഷം കൊറോണ ബാധിച്ച ആരും തന്നെ മരിച്ചിട്ടില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ്(എയിംസ്)ന്റെ പഠനം. ഏപ്രിൽ മെയ് മാസങ്ങളിലെ രോഗബാധിതരുടെ കണക്ക് പ്രകാരമാണ് പഠനം നടത്തിയത്. ഇതിൽ വാക്സിൻ സ്വീകരിച്ച ശേഷം കൊറോണ ബാധിച്ച് ആരും മരിച്ചിട്ടില്ല എന്നാണ് കണ്ടെത്തൽ. കോവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക്ഗ്രൂ ഇന്‍ഫെക്ഷനുകളെപ്പറ്റി നടത്തിയ ആദ്യ ജിനോമിക് സ്റ്റഡിയിലാണ് ഇക്കാര്യം വ്യക്തമായത്.
രണ്ട് ഡോസ് വാക്സിനും എടുത്ത ശേഷവും കോവിഡ് ബാധിക്കുന്നതാണ് ബ്രേക്ക്ഗ്രൂ ഇന്ഫെക്ഷന്. പൂര്‍ണമായും വാക്സിന് കുത്തിവച്ചവരില് ഒരു ചെറിയ ശതമാനം പേര് രോഗബാധിതതര്‍ ആകുകയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയോ കോവിഡ് ബാധിച്ചു മരിക്കുകയോ ചെയ്തേക്കാം എന്നാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവെന്‍ഷന്‍ വ്യക്തമാക്കിയിട്ടുള്ളത്.
എന്നാല്‍ ഏപ്രില്‍ – മെയ് മാസങ്ങളില്‍ ബ്രേക്ക്ത്രൂ ഇന്ഫെക്ഷന് ഉണ്ടായവരില്‍ ഡല്‍ഹിയിലെ എയിംസ് നടത്തിയ പഠനത്തില്‍ വാക്സിനെടുത്ത ഒരാളും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല .വാക്സിന് എടുത്തവരില്‍ ഒരാള്‍ക്കു പോലും ഗുരുതരമായ രോഗബാധ ഉണ്ടായില്ല.
