24 മണിക്കൂറില്‍ 4,01,99 പേര്‍ക്ക് കൊവിഡും 3,523 മരണവും റിപ്പോര്‍ട്ട് ചെയ്തു.

4 ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതര്. 24 മണിക്കൂറില് 4,01,99 പേര്ക്ക് കൊവിഡും 3,523 മരണവും റിപ്പോര്ട്ട് ചെയ്തു. ഇന്ത്യക്കാര്ക്ക് യാത്രവിലക്ക് ഏര്പ്പെടുത്തി അമേരിക്ക രംഗത്തെത്തി. ഒരാഴ്ച്ചയെങ്കിലും ഇന്ത്യ പൂര്ണമായും അടച്ചിടണമെന്ന് യുഎസ് ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി എസ് ഫൗച്ചി അഭിപ്രായപ്പെട്ടു. റഷ്യന് നിര്മ്മിത പ്രതിരോധ മരുന്നായ സ്പുട്നിക് വാക്സിന് ആദ്യബാച്ച് ഇന്ത്യയില് എത്തി. ഹൈദരാബാദിലാണ് ആദ്യ ബാച്ച് വാക്സിന് എത്തിയത് പ്രതിരോധ പ്രവര്ത്തനങ്ങള് ഊര്ജിതമെന്ന് അവകാശപ്പെടുമ്പോഴും രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്
 
24 മണിക്കൂറില്‍ 4,01,99 പേര്‍ക്ക് കൊവിഡും 3,523 മരണവും റിപ്പോര്‍ട്ട് ചെയ്തു.

4 ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതര്‍. 24 മണിക്കൂറില്‍ 4,01,99 പേര്‍ക്ക് കൊവിഡും 3,523 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കാര്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക രംഗത്തെത്തി.

ഒരാഴ്ച്ചയെങ്കിലും ഇന്ത്യ പൂര്‍ണമായും അടച്ചിടണമെന്ന് യുഎസ് ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി എസ് ഫൗച്ചി അഭിപ്രായപ്പെട്ടു. റഷ്യന്‍ നിര്‍മ്മിത പ്രതിരോധ മരുന്നായ സ്പുട്‌നിക് വാക്സിന്‍ ആദ്യബാച്ച് ഇന്ത്യയില്‍ എത്തി. ഹൈദരാബാദിലാണ് ആദ്യ ബാച്ച് വാക്‌സിന്‍ എത്തിയത്

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്ന് അവകാശപ്പെടുമ്പോഴും രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ ആശങ്കയായാണ് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിനില്‍ക്കുന്നത്. 24 മണിക്കൂറില്‍ 4,01,993 പേര്‍ക്ക് രോഗം സ്ഥിരികരിച്ചപ്പോള്‍ 3,523 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 32,68,710 പേരാണ് ചികിത്സയില്‍ ഉള്ളത്. കണക്ക് പ്രകാരം മഹാരാഷ്ട്രയില്‍ 62,919 പുതിയ കേസുകളും 828 മരണവും റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയില്‍ 48,296 പേര്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ 217 ജീവന്‍ നഷ്ടമായി. ഉത്തര്‍പ്രദേശില്‍ 34,626 പുതിയ കേസുകളും 332 മരണവും റിപ്പോര്‍ട്ട് ചെയ്തു. 375 പേര്‍ മരിച്ച ഡല്‍ഹിയില്‍ 27,047 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാനില്‍ 17,155 പേര്‍ക്ക് കൂടി വൈറസ് ബാധിച്ചു.

172 ജീവനുകള്‍ പൊലിഞ്ഞ ഗുജറാത്തില്‍ 14,605 ആളുകള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി. മെയ് 4 മുതല്‍ ആണ് അമേരിക്കന്‍ പൗരന്മാര്‍ അല്ലാത്തഅവര്‍ക്കുള്ള വിലക്ക് നിലവില്‍ വരികയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. രാജ്യത്തേക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുന്നതിനിടെയാണ് നിയന്ത്രണം.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഒരാഴ്ച എങ്കിലും ഇന്ത്യയില്‍ ലോക്ഡൗന്‍ വേണമെന്ന് വൈറ്റ് ഹൗസിന്റെ ആരോഗ്യ ഉപദേഷ്ടാവ് ഡോക്ടര്‍ ആന്റണി എസ് ഫൗച്ചി അഭിപ്രായപ്പെട്ടു. സ്ഥിഗതികള്‍ നിയന്ത്രിക്കാന്‍ ഇത് ഉപകരിക്കുമെന്ന് ദേശിയ മാധ്യമത്തിനു നല്‍കിയ ആഭിമുഖ്യത്തില്‍ അദ്ദേഹം പറഞ്ഞു.

അതിനിടെ റഷ്യന്‍ നിര്‍മ്മിത പ്രതിരോധ മരുന്നായ സ്പുട്‌നിക് വാക്സിന്‍ എത്തിത്തുടങ്ങി. റഷ്യയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലാണ് ആദ്യാബാച് എത്തിയത്. വാക്‌സിന്‍ ഉപയോഗം വര്‍ധിച്ച പശ്ചാത്തലത്തില്‍ കോവിഷീല്‍ഡ് വിദേശ രാജ്യങ്ങളില്‍ നിന്ന് നിര്‍മ്മിച്ചു ഇറക്കുമതി ചെയ്യാനും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആലോചന തുടങ്ങി.