45 വയസിനു മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിനേഷന് സംവിധാനമായി
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ കോവിഡ് വാക്സിനേഷൻ സെൻ്ററുകളിൽ ഏപ്രിൽ ഒന്നു മുതൽ 45 വയസിനു മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ കുത്തിവയ്പിനുള്ള സംവിധാനമായി. ആകെ മൂന്ന് വാക്സിനേഷൻ കേന്ദ്രങ്ങളാണ് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിരിക്കുന്നത്. ഫാർമസി കോളേജിന് എതിർവശത്തുള്ള മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലാബ് കെട്ടിടത്തിൽ രണ്ടും എസ് എ ടി മാതൃ -ശിശുമന്ദിരത്തിൽ ഒന്നും വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. പൊതുജനങ്ങളിൽ 45 വയസിനു മുകളിലുള്ള മറ്റു രോഗങ്ങളില്ലാത്തവർക്കും മുൻകൂർ രജിസ്ട്രേഷനൊന്നുമില്ലാതെ തന്നെ സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിൻ സ്വീകരിക്കാവുന്നതാണ്. വാക്സിനേഷന് വരുന്നവർ ആധാർ കാർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. കോവിഷീൽഡ് വാക്സിനാണ് നൽകുന്നത്. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു മണി വരെ വാക്സിനേഷൻ ഉണ്ടായിരിക്കും. മറ്റ് അവധി ദിവസങ്ങളിൽ ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ് പ്രകാരമായിരിക്കും വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീ
