സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന നോവവാക്സ് വാക്സിൻ 90 % ഫലപ്രദം
വാഷിങ്ടണ്‍: നോവവാക്സ് കോവിഡ് വാക്സിന് വിവിധ വകഭേദങ്ങള്‍ ഉള്‍പ്പടെയുള്ളതില്‍ നിന്ന് 90 ശതമാനം കാര്യക്ഷമത കാണിക്കുന്നതായി പഠനം. യുഎസില്‍ നടന്ന വലിയ രീതിയിലുള്ള പഠനത്തിലൂടെയാണ് കണ്ടെത്തലെന്ന് നോവവാക്സ് അറിയിച്ചു. മിതമായും കഠിനവുമായ രോഗങ്ങളില്‍ നിന്ന് 100 ശതമാനം വരെ സംരക്ഷണം പ്രകടമാക്കി. മൊത്തത്തില്‍ 90.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
Jun 15, 2021, 13:44 IST