കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് എത്തും

കേരളത്തിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് എത്തും. എൻ.സി.ഡി.സി ഡയറക്ടർ ഡോ. സുജീത് സിങ്ങിന്റെയും ഡോ.പി രവീന്ദ്രന്റെയും നേതൃത്വത്തിലാണ് ആറംഗമാണ് സംഘമെത്തുന്നത് . 10 ജില്ലകളിൽ ഇവർ സന്ദർശനം നടത്തും. രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണെന്നാണ് റിപ്പോർട്ട് ചെയ്യുന്നത് . അതുകൊണ്ട് തന്നെ ടിപി ആർ 13 ന് മുകളിലെത്തുന്ന ജില്ലകളിൽ രോഗവ്യാപനം കുറക്കാൻ അടിയന്തര നിർദ്ദേശം നൽകും സംഘം . നാളെ കൊല്ലം , ആലപ്പുഴ ജില്ലകൾ സന്ദർശിക്കും
 
കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് എത്തും

കേരളത്തിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് എത്തും. എൻ.സി.ഡി.സി ഡയറക്ടർ ഡോ. സുജീത് സിങ്ങിന്റെയും ഡോ.പി രവീന്ദ്രന്റെയും നേതൃത്വത്തിലാണ് ആറംഗമാണ് സംഘമെത്തുന്നത് . 10 ജില്ലകളിൽ ഇവർ സന്ദർശനം നടത്തും.

രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണെന്നാണ് റിപ്പോർട്ട് ചെയ്യുന്നത് . അതുകൊണ്ട് തന്നെ ടിപി ആർ 13 ന് മുകളിലെത്തുന്ന ജില്ലകളിൽ രോഗവ്യാപനം കുറക്കാൻ അടിയന്തര നിർദ്ദേശം നൽകും സംഘം . നാളെ കൊല്ലം , ആലപ്പുഴ ജില്ലകൾ സന്ദർശിക്കും . പത്തനംതിട്ട , കോട്ടയം ജില്ലകളിൽ ഞായറാഴ്ച എത്തും. ആരോഗ്യമന്ത്രി, ഉന്നതോദ്യോഗസ്ഥർ എന്നിവരുമായി തിങ്കളാഴ്ച സംഘം കൂടിക്കാഴ്ച നടത്തും.