ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 52 കോടി പിന്നിട്ടു

രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 52 കോടി പിന്നിട്ടു. ഇന്ന് രാവിലെ 8 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 59,97,068 സെഷനുകളിലൂടെ ആകെ 52,36,71,019 വാക്സിൻ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44,19,627 ഡോസ് വാക്സിൻ നൽകി. ദേശീയ രോഗമുക്തി നിരക്ക് 97.45% ആയി. മഹാമാരി ആരംഭിച്ചതിനുശേഷം രോഗമുക്തിനിരക്കിലുണ്ടായ ഏറ്റവും വലിയ വർധനയാണിത്. രാജ്യത്താകെ ഇതുവരെ 3,12,60,050 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,069 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24
 
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 52 കോടി പിന്നിട്ടു

രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 52 കോടി പിന്നിട്ടു. ഇന്ന് രാവിലെ 8 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 59,97,068 സെഷനുകളിലൂടെ ആകെ 52,36,71,019 വാക്‌സിൻ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44,19,627 ഡോസ് വാക്‌സിൻ നൽകി.

ദേശീയ രോഗമുക്തി നിരക്ക് 97.45% ആയി. മഹാമാരി ആരംഭിച്ചതിനുശേഷം രോഗമുക്തിനിരക്കിലുണ്ടായ ഏറ്റവും വലിയ വർധനയാണിത്.

രാജ്യത്താകെ ഇതുവരെ 3,12,60,050 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,069 പേർ സുഖം പ്രാപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 41,195 പേർക്കാണ്.

തുടർച്ചയായ 46 -ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.

നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,87,987 പേരാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 1.21% മാത്രമാണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,24,953 പരിശോധനകൾ നടത്തി. ആകെ 48.73 കോടിയിലേറെ (48,73,70,196) പരിശോധനകളാണ് ഇന്ത്യയിൽ ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.23 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 1.94 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 17 ദിവസമായി മൂന്നുശതമാനത്തിൽ താഴെയും തുടർച്ചയായ 66-ാം ദിവസവും 5 ശതമാനത്തിൽ താഴെയും തുടരുന്നു.