രാജ്യത്ത് കോവിഷീല്‍ഡ് വാക്‌സിനുകളുടെ വില വര്‍ധിപ്പിച്ചു

രാജ്യത്ത് കോവിഷീല്ഡ് വാക്സിനുകളുടെ വില വര്ധിപ്പിച്ചു. സ്വകാര്യ ആശുപത്രികള്ക്കും സംസ്ഥാന സര്ക്കാരുകള്ക്കും നല്കുന്ന വാക്സിനുകളുടെ വില പൂനെ സിറം ഇന്സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു. സംസ്ഥാന സര്ക്കാരുകള്ക്ക് ഒരു ഡോസിന് 400 രൂപയ്ക്കും, സ്വകാര്യ ആശുപത്രികള്ക്ക് 600 രൂപയ്ക്കായിരിക്കും കോവിഷീല്ഡ് വാക്സിന് നല്കുക.കേന്ദ്രസര്ക്കാരിന് തുടര്ന്നും 150 രൂപയ്ക്ക് സെറം ഇന്സ്റ്റിറ്റ്യൂട്ട് വാക്സിന് നല്കും. പുതിയ വാക്സിന് പോളിസി അനുസരിച്ച് വാക്സിന് ഡോസുകളുടെ 50 ശതമാനം കേന്ദ്രസര്ക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങള്ക്കും സ്വകാര്യ ആശുപത്രികള്ക്കും നല്കും. നിലവില് സര്ക്കാര് ആശുപത്രികളില്
 
രാജ്യത്ത് കോവിഷീല്‍ഡ് വാക്‌സിനുകളുടെ വില വര്‍ധിപ്പിച്ചു

രാജ്യത്ത് കോവിഷീല്‍ഡ് വാക്‌സിനുകളുടെ വില വര്‍ധിപ്പിച്ചു. സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കുന്ന വാക്‌സിനുകളുടെ വില പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 400 രൂപയ്ക്കും, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കായിരിക്കും കോവിഷീല്‍ഡ് വാക്സിന്‍ നല്‍കുക.കേന്ദ്രസര്‍ക്കാരിന് തുടര്‍ന്നും 150 രൂപയ്ക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ നല്‍കും. പുതിയ വാക്സിന്‍ പോളിസി അനുസരിച്ച് വാക്സിന്‍ ഡോസുകളുടെ 50 ശതമാനം കേന്ദ്രസര്‍ക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കും. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഷീല്‍ഡ് വാക്സിന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയാണ് ഈടാക്കുന്നത്. നിലവില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. മെയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ പ്രഖ്യാപനം. സംസ്ഥാന സര്‍ക്കാരിന് ഉല്‍പ്പാദകരില്‍ നിന്ന് നേരിട്ട് വാങ്ങാമെന്നും കേന്ദ്രം അറിയിച്ചിരുന്നു