കൊവിഡ് വാക്സിൻ എടുക്കാൻ ഓൺലൈനിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം
ആദ്യം www.cowin.gov.in എന്ന വെബ് സൈറ്റ് ഓപ്പൺ ചെയ്യുക
Register yourself എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
ഫോൺ നമ്പർ നൽകി സബ്മിറ്റ് ചെയ്യുക.
മൊബൈലിൽ വന്ന OTP enter ചെയ്യുക
ആധാർ വിവരങ്ങൾ കൃത്യമായി നൽകുക
( ആധാർ നമ്പർ, പേര്, ജനിച്ചവർഷം , ലിംഗം)
തുടർന്ന് സബ്മിറ്റ് ചെയ്താൽ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യപ്പെടും.
പേരിനു വലതു വശത്തായി Schedule എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
Search by Pincode എന്നതിൽ സെൻ്ററിൻ്റെ പിൻ കോഡ് നൽകുക.
അപ്പോൾ സെൻ്ററിൻ്റെ പേരും വലതു വശത്തായി തിയ്യതികളും കാണാം. തിയ്യതിയിൽ ക്ലിക്ക് ചെയ്താൽ അതിന് താഴെ പച്ച വൃത്തം വരും. അതിൽ ക്ലിക്ക് ചെയ്താൽ TIME SLOT വരും. അത് ക്ലിക്ക് ചെയ്ത് schedule നൽകുക.
ഇത്രയും ചെയ്താലെ SLOT ലഭിക്കുകയുള്ളൂ..
സെൻ്ററിൻ്റെ താഴെ ഉള്ള പച്ച വൃത്തം കണ്ടില്ലെങ്കിൽ കുറച്ച് സമയം കഴിഞ്ഞ് വീണ്ടും മൊബൈൽ നമ്പർ കൊടുത്ത് ലോഗിൻ ചെയ്ത് നോക്കണം.
രണ്ടാമത്തെ ഡോസിനു വേണ്ടി വീണ്ടും SLOT എടുക്കണം.
മൊബൈൽ നമ്പർ കൊടുത്ത് ലോഗിൻ ചെയ്താൽ Dose 2- Schedule എന്നു കാണുവാൻ സാധിക്കും. ആദ്യത്തെ ഡോസ് കഴിഞ്ഞ് 42 മുതൽ 56 ദിവസത്തിനിടയിൽ രണ്ടാമത്തെ ഡോസ് എടുക്കണം.
