സര്‍വേ നടത്തിയ അഞ്ച് നഗരങ്ങളില്‍ പ്രോട്ടീന്‍ ഉപഭോഗത്തിലെ ഏറ്റവും വലിയ കുറവ് കൊച്ചിയിലെന്ന് പഠനം

 
PEPSICO

കൊച്ചി:രാജ്യത്തെ അഞ്ച് പ്രമുഖ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ പ്രോട്ടീന്റെയും ഫൈബറിന്റെയും ഉപഭോഗത്തിൽ ഏറ്റവും വലിയ കുറവ് കൊച്ചിയിൽ കണ്ടെത്തി. പെപ്സികോ ഇന്ത്യ, യൂറോമോണിറ്റർ ഇന്റർനാഷണൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച് എന്നിവർ ചേർന്ന് നടത്തിയ 'ദി സ്റ്റേറ്റ് ഓഫ് പ്രോട്ടീൻ & ഫൈബർ ഇൻ അർബൻ ഇന്ത്യ' എന്ന പഠനത്തിലാണ് ഈ വിവരമുള്ളത്. ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത, കൊച്ചി എന്നീ നഗരങ്ങളിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ

കൊച്ചിയിലെ 73 ശതമാനം പേരും 41 ഗ്രാമിൽ താഴെ മാത്രം പ്രോട്ടീൻ കഴിക്കുന്നവരാണെന്നും, 64 ശതമാനം പേർ ആവശ്യമായ അളവിൽ ഫൈബർ കഴിക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. .മികച്ച പോഷകാഹാരം ദൈനംദിന ജീവിതത്തിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി  (സിഐഐ) യുടെ പിന്തുണയോടെ സംഘടിപ്പിച്ച ചടങ്ങിലാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്.