കോവിഡ് പ്രതിരോധം മന്ത്രി ചിഞ്ചുറാണി അടിയന്തിര യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു
കോവിഡ് പ്രതിരോധം; മന്ത്രി ചിഞ്ചുറാണി അടിയന്തിര യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു.
ചടയമംഗലം: കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചടയമംഗലം മണ്ഡലത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ വിലയിരുത്തുവാനായിമൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു..ഫാമിലി ഹെല്‍ത്ത് സെന്ററിലും കടയ്ക്കല്‍ താലൂക്ക് ഹോസ്പിറ്റലിലും ചേര്‍ന്ന യോഗങ്ങളില്‍ മന്ത്രി ജെ ചിഞ്ചുറാണി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്,വൈസ് പ്രസിഡന്റ് ഹരി വി നായര്‍, ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ വി ബിന്ദു, വൈസ് പ്രസിഡന്റ് ബാബുരാജന്, എച്ച് എം സി അംഗങ്ങളായ എസ് ബുഹാരി, ജെ സി അനില്‍, എസ് വിക്രമന്, സുധിന്‍, വിഷ്ണു രാജ്, ഷാനവാസ്, ലാലുകുമാര്‍, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ വിമല്‍ കുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തു.
