രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 64 ദിവസത്തിന് ശേഷം ഇന്നലെ പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷത്തില് താഴെ എത്തി.കഴിഞ്ഞ 24 മണിക്കൂറിനിടെ 92,596 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 2,90,89,069 പേര്ക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 2219 പേരാണ് രോഗംമൂലം മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 3,53,528 ആയി. 1,62,664 പേര് കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,75,04,126 ആയി. നിലവില് 12,31,415 പേരാണ് രാജ്യത്ത് ചികിത്സയില്
 
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 64 ദിവസത്തിന് ശേഷം ഇന്നലെ പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷത്തില്‍ താഴെ എത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 92,596 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 2,90,89,069 പേര്‍ക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2219 പേരാണ് രോഗംമൂലം മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 3,53,528 ആയി. 1,62,664 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,75,04,126 ആയി. നിലവില്‍ 12,31,415 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. അതേസമയം 23,90,58,360 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിക്കഴിഞ്ഞു.