കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെമ്പാടും കൂടുതല്‍ നിയന്ത്രണം

കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില് സംസ്ഥാനത്തെമ്പാടും കൂടുതല് നിയന്ത്രണം നടപ്പിലാക്കും. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്ത്ത യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി വര്ക്ക് ഫ്രം ഹോം നടപ്പിലാക്കാന് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സര്ക്കാര് ഓഫീസുകളില് പകുതി പേര് മാത്രം ജോലിക്കെത്തിയാല് മതിയെന്ന് തീരുമാനിച്ചു. വാക്സീന് വിതരണത്തിന് ഓണ്ലൈന് രജിസ്ട്രേഷന് ഏര്പ്പെടുത്തും. വിദ്യാഭ്യാസം ഓണ്ലൈന് വഴി മാത്രമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ശനി, ഞായര് ദിവസങ്ങളില് കര്ശന നിയന്ത്രണം ഏര്പ്പെടുത്തും. എന്നാല് ശനിയാഴ്ച സമ്ബൂര്ണ അടച്ചിടല് ഉണ്ടാവില്ല.പൊതുഗതാഗതത്തിനും ചരക്ക് ഗതാഗതത്തിനും ഈ
 
കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെമ്പാടും കൂടുതല്‍ നിയന്ത്രണം

കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെമ്പാടും കൂടുതല്‍ നിയന്ത്രണം നടപ്പിലാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതി പേര്‍ മാത്രം ജോലിക്കെത്തിയാല്‍ മതിയെന്ന് തീരുമാനിച്ചു. വാക്സീന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തും. വിദ്യാഭ്യാസം ഓണ്‍ലൈന്‍ വഴി മാത്രമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. എന്നാല്‍ ശനിയാഴ്ച സമ്ബൂര്‍ണ അടച്ചിടല്‍ ഉണ്ടാവില്ല.പൊതുഗതാഗതത്തിനും ചരക്ക് ഗതാഗതത്തിനും ഈ ദിവസങ്ങളില്‍ നിയന്ത്രണമില്ല. മറ്റ് ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം പേര്‍ ജോലിക്കെത്തിയാല്‍ മതിയെന്നാണ് മറ്റൊരു നിര്‍ദ്ദേശം. സ്വകാര്യ സ്ഥാപനങ്ങളും ഈ രീതി നടപ്പാക്കണം. ട്യൂഷനടക്കം വിദ്യാഭ്യാസം ഓണ്‍ലൈനിലൂടെ മാത്രമേ നടത്താവൂ. കൂടുതല്‍ സിഎഫ്‌എല്‍ടിസികള്‍ തുറക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വാക്സീന്‍ കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ദ്ധിച്ചiK സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ചെറിയ കടകള്‍ ഒന്‍പത് മണി വരെ പ്രവര്‍ത്തിക്കാമെന്നും തീരുമാനിച്ചു. ഉദ്യോഗസ്ഥര്‍ പല ഉത്തരവിറക്കുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കി. പല ഉത്തരവിറക്കി ആശയക്കുഴപ്പമുണ്ടാക്കരുതെന്നാണ് നിര്‍ദ്ദേശം. ഉത്തരവുകള്‍ക്ക് സമാന സ്വഭാവമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.