ഡോക്ടറെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധം ശക്തമാക്കുന്നു

ഡോക്ടറെ ക്രൂരമായി മര്ദിച്ച സംഭവത്തില് പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡോക്ടര്മാരുടെ സംഘടന പ്രതിഷേധം ശക്തമാക്കുന്നു. ആലപ്പുഴയിലെ മാവേലിക്കര ജില്ലാ ആശുപത്രിയില് ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്ദിച്ച സംഭവത്തില് പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡോക്ടര്മാരുടെ സംഘടന പ്രതിഷേധം ശക്തമാക്കുന്നു.കേരള ഗവണ്മെന്റ് മെഡിക്കല് ഓഫീസേഴ്സ് അസോസിയേഷന് (കെ.ജി.എം.ഒ.എ) ഇന്ന് ഒ പി ബഹിഷ്കരിച്ചുള്ള പ്രതിഷേധമാണ് നടത്തുന്നത്.രാവിലെ 10 മണി മുതല് 11 മണി വരെ മറ്റു ഒപി സേവനങ്ങളും നിര്ത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള് സംഘടിപ്പിക്കും. ഇ-സഞ്ജീവനി അടക്കമുള്ള
 
ഡോക്ടറെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധം ശക്തമാക്കുന്നു

ഡോക്ടറെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധം ശക്തമാക്കുന്നു.

ആലപ്പുഴയിലെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധം ശക്തമാക്കുന്നു.
കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ഇന്ന് ഒ പി ബഹിഷ്‌കരിച്ചുള്ള പ്രതിഷേധമാണ് നടത്തുന്നത്.
രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. ഇ-സഞ്ജീവനി അടക്കമുള്ള സ്‌പെഷ്യാലിറ്റി ഒ പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളുമാണ് ബഹിഷ്‌കരിക്കുക. എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെ ജി എം ഒ എ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, കൊവിഡ് ചികിത്സ എന്നിവയ്ക്ക് മുടക്കമുണ്ടാവില്ല എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു