ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്ത്

ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്ത്, മരണം രണ്ടായിരം കടന്നു. 11 സംസ്ഥാനങ്ങളില് പതിനായിരത്തിനു മുകളിലും നാല് സംസ്ഥാനങ്ങളില് ഇരുപതിനായിരത്തിനും മുകളിലും പ്രതിദിന രോഗികള്. ഇന്നലെ ഇന്ത്യയില് കോവിഡ് സ്ഥിരീകരിച്ചത് 2,94,115 പേര്ക്ക്. മരണം 2020. ഇതോടെ ആകെ മരണം 1,82,570 ആയി. ഇതുവരെ 1,56,09,004 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില് 21.24 ലക്ഷം കോവിഡ് രോഗികള്. 🔳മഹാരാഷ്ട്രയില് ഇന്നലെ 62,097 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തര്പ്രദേശില് 29,574 പേര്ക്കും ഡല്ഹിയില് 28,395 പേര്ക്കും കര്ണാടകയില് 21,794 പേര്ക്കും ചത്തീസ്ഗഡില് 15,625 പേര്ക്കും മധ്യപ്രദേശില് 12,727 പേര്ക്കും ഗുജറാത്തില് 12,206 പേര്ക്കും രാജസ്ഥാനില് 12,201 പേര്ക്കും തമിഴ്നാട്ടില് 10,986
 
ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്ത്

ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്ത്, മരണം രണ്ടായിരം കടന്നു. 11 സംസ്ഥാനങ്ങളില്‍ പതിനായിരത്തിനു മുകളിലും നാല് സംസ്ഥാനങ്ങളില്‍ ഇരുപതിനായിരത്തിനും മുകളിലും പ്രതിദിന രോഗികള്‍. ഇന്നലെ ഇന്ത്യയില്‍ കോവിഡ്  സ്ഥിരീകരിച്ചത് 2,94,115 പേര്‍ക്ക്.  മരണം 2020. ഇതോടെ ആകെ മരണം 1,82,570 ആയി. ഇതുവരെ 1,56,09,004 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 21.24 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 62,097 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ 29,574 പേര്‍ക്കും ഡല്‍ഹിയില്‍ 28,395 പേര്‍ക്കും കര്‍ണാടകയില്‍ 21,794 പേര്‍ക്കും ചത്തീസ്ഗഡില്‍ 15,625 പേര്‍ക്കും  മധ്യപ്രദേശില്‍ 12,727 പേര്‍ക്കും  ഗുജറാത്തില്‍ 12,206 പേര്‍ക്കും രാജസ്ഥാനില്‍ 12,201 പേര്‍ക്കും തമിഴ്നാട്ടില്‍ 10,986 പേര്‍ക്കും ബീഹാറില്‍ 10,455 പേര്‍ക്കും പശ്ചിമബംഗാളില്‍ 9,819 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 8,987 പേര്‍ക്കും  ഹരിയാനയില്‍ 7,811 പേര്‍ക്കും  തെലുങ്കാനയില്‍ 5,926 പേര്‍ക്കും പഞ്ചാബില്‍ 4,656 പേര്‍ക്കും  ജാര്‍ഖണ്ഡില്‍ 5,080 പേര്‍ക്കും ഒഡീഷയില്‍ 4,761 പേര്‍ക്കും ഉത്തരാഖണ്ഡില്‍ 3,012 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.